അജ്ഞാത നമ്പറുകളിൽ നിന്നുള്ള ഫോൺവിളി ശല്യം ഇനിയുണ്ടാകില്ല; പുതിയ ഫീച്ചറുമായി വാട്ട്‌സ്‌ആപ്പ്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ആളുകൾക്ക് ശല്യമാവാറുള്ള സ്പാം കോളുകളിൽ നിന്ന് രക്ഷനേടാനുള്ള ഫീച്ചറുമായി വാട്ട്‌സ്‌ആപ്പ് എത്തുന്നു. അജ്ഞാത കോണ്‍ടാക്റ്റുകളില്‍ നിന്നും മറ്റും നിരന്തരം കോളുകള്‍ വരുന്നവര്‍ക്കായി ‘സൈലന്‍സ് അൺനൗൺ കോളേഴ്സ്’ എന്ന ഫീച്ചറാണ് അവതരിപ്പിക്കുന്നത്.

ഫീച്ചര്‍ റിലീസായാല്‍ വാട്ട്‌സ്‌ആപ്പ് സെറ്റിങ്സില്‍ പോയി ‘silence unknown callers’ എന്ന ഫീച്ചര്‍ ഓണ്‍ ചെയ്യാം. അങ്ങനെ ചെയ്താല്‍ അജ്ഞാത നമ്പറുകളില്‍ നിന്നുള്ള എല്ലാ വോയിസ് കോളുകളും നിശബ്‌ദമാകും.ആൻഡ്രോയിഡ് വാട്ട്‌സ്ആപ്പിനായി ഈ ഫീച്ചർ നിലവിൽ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സേവ് ചെയ്യാത്ത കോണ്‍ടാക്റ്റുകളില്‍ നിന്നോ അജ്ഞാത നമ്പറുകളില്‍ നിന്നോ വരുന്ന കോളുകള്‍ നിശബ്‌ദമാക്കാന്‍ ഈ ഫീച്ചര്‍ അനുവദിക്കും.വൈകാതെ പരീക്ഷണത്തിനായി ഇത് പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു.

എന്നാല്‍, നോട്ടിഫിക്കേഷന്‍ ബാറില്‍ ഈ കോളുകളെ കുറിച്ചുള്ള അറിയിപ്പ് ലഭിക്കുകയും ചെയ്യും. ഈ രീതിയില്‍, സ്‌പാം കോളുകളില്‍ നിന്ന് രക്ഷനേടാന്‍ ഒരാള്‍ വാട്ട്‌സ്‌ആപ്പിലെ എല്ലാ നോട്ടിഫിക്കേഷനുകളും, കോളുകളും സൈലന്റ് ആക്കേണ്ടതില്ല.