
വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്ര ഏജന്‍സി. കേന്ദ്ര ഏജന്‍സിയായ ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമിന് (CERT-In) ഈ ഭീഷണിയെക്കുറിച്ച് മുന്നറിയിപ്പ് ലഭിച്ചിരുന്നു.
വാട്‌സ്ആപ്പിലെ സുരക്ഷാ പഴുത് മുതലെടുത്താല്‍ ഹാക്കര്‍മാര്‍ക്ക് ഫോണിന്റെ സുരക്ഷാ സംവിധാനങ്ങള്‍ മറികടന്ന് ഉപയോക്താക്കള്‍ക്ക് വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്നാണ് മുന്നറിയിപ്പ്. ആപ്പിള്‍ ഉപയോക്താക്കളെയാവും സുരക്ഷാ പ്രശ്‌നം പ്രധാനമായും ബാധിക്കുക. ഐഫോണ്‍, മാക് പതിപ്പുകള്‍ ഇതില്‍ ഉള്‍പ്പെടും.
ചാറ്റിനും ചിത്രങ്ങളടക്കം അയയ്ക്കുന്നതിനും മെസേജിംഗ് ആപ്പിനെ ആശ്രയിക്കുന്ന കോടിക്കണക്കിന് ഉപയോക്താക്കളെ ബാധിക്കാന്‍ സാധ്യതയുള്ളതാണ് സുരക്ഷാ വീഴ്ചയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു. ഇതേത്തുടര്‍ന്നാണ് അപകടസാധ്യത സംബന്ധിച്ച മുന്നറിയിപ്പ് പുറത്തിറക്കിയിട്ടുള്ളത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
റിച്ച് റെസ്പോണ്‍സ് മെസേജുകളുടെ അപൂര്‍ണമായ പരിശോധനയാണ് വാട്‌സ്ആപ്പിലെ ഈ സുരക്ഷാ പിഴവിന് കാരണം. ഒരു ഹാക്കര്‍ക്ക് ഈ പിഴവ് മുതലെടുത്ത് മറ്റൊരാളുടെ ഫോണില്‍ ഏതെങ്കിലും URL-ല്‍ നിന്നുള്ള ഉള്ളടക്കം പ്രോസസ് ചെയ്യാന്‍ നിര്‍ദേശിക്കാന്‍ കഴിയുമെന്ന് CERT-In സുരക്ഷാ ബുള്ളറ്റിനില്‍ പറയുന്നു.



