കോൺടാക്ടിൽ ഇല്ലാത്ത നമ്പറുകളിൽ നിന്നുള്ള മെസേജുകൾ ഇനി തലവേദനയാകില്ല! വീണ്ടും പുതിയ ഫീച്ചറുകളുമായി വാട്സ്ആപ്പ്

Spread the love

വീണ്ടും പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്. വാട്‌സ്ആപ്പ്  സ്പാം മെസേജുകളെ കുറിച്ചുള്ള പരാതികൾ വർധിച്ചതോടെയാണ് പ്രതിരോധ മാർഗങ്ങളുമായി വാട്‌സ്ആപ്പ് എത്തിയിരിക്കുന്നത്.

ബിസിനസ് അക്കൗണ്ടുകൾക്കും യൂസർമാർക്കും അജ്ഞാതരായ വ്യക്തികൾക്ക് (non -contact) അയക്കാവുന്ന മെസേജുകളിൽ പരിധി കൊണ്ടുവരികയാണ് വാട്‌സ്ആപ്പ് ചെയ്യുന്നത്. അതായത് മെസേജ് ലഭിക്കുന്നവർ റിപ്ലൈ തന്നില്ലെങ്കിൽ, അവരുടെ വാട്‌സ്ആപ്പ് അക്കൗണ്ടിലേക്ക് അയക്കാൻ സാധിക്കുന്ന മെസേജുകൾക്ക് പരിധിയുണ്ടാവും എന്നർത്ഥം.

വാട്‌സ്ആപ്പ് പുതിയതായി ഗ്രൂപ്പുകളും കമ്മ്യൂണിറ്റികളും ബിസിനസ് ഇന്ററാക്ഷൻസുമൊക്കെ കൊണ്ടുവന്നതിന് പിന്നാലെയാണ് പരാതികളും ഉയർന്ന് വന്നത്. അപ്പ്‌ഡേറ്റുകൾ ഒന്നൊന്നായി വന്നതോടെ യൂസർമാർക്ക് ലഭിക്കുന്ന സന്ദേശങ്ങളുടെ എണ്ണവും വർധിച്ചു. നോട്ടിഫിക്കേഷനുകൾ കൊണ്ട് ബുദ്ധിമുട്ടിയതിനൊപ്പം മെസേജുകൾ കുമിഞ്ഞ് കൂടിയതും പലർക്കും തലവേദന സൃഷ്ടിച്ചു. ഇതാണ് പുതിയ നീക്കം നടപ്പിലാക്കാൻ കാരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതിയ വ്യവസ്ഥ അനുസരിച്ച്, സാധാരണ യൂസർമാർക്കും ബിസിനസ് അക്കൗണ്ട് ഉള്ളവർക്കും നോൺ കോൺടാക്ടായ ഒരാൾക്ക് മെസേജ് അയച്ചാൽ അത് ഓരോ മാസത്തിലും ലിമിറ്റ് ചെയ്യപ്പെടും. മെസേജ് ലഭിക്കുന്നയാൾ റിപ്ലൈ ചെയ്താൽ മാത്രമേ ഇതിൽ ഇളവ് ലഭിക്കൂ.

ഉദാഹരണത്തിന് നിങ്ങൾ നിങ്ങളുടെ കോൺടാക്ടിലില്ലാത്ത ഒരാൾക്ക് മൂന്ന് മെസേജുകൾ അയച്ചാൽ അത് പരിധിക്ക് വിരുദ്ധമായി വാട്സ്ആപ്പ് കണക്കാക്കും. നിലവിൽ വ്യത്യസ്ത പരിധികൾ പരീക്ഷിക്കുകയാണ് വാട്‌സ്ആപ്പ്. ഇതിന്റെ അന്തിമപരിധി എത്രയാണെന്ന് ഇതുവരെ മെസേജിങ് ആപ്പ് സ്ഥിരീകരിച്ചിട്ടില്ല.