നമ്മൾ മനസില്‍ കാണുമ്പോൾ വാട്സാപ്പ് മാനത്ത് കാണും, ഒന്നിന് പിറകെ ഒന്നായി ഏവരും ആഗ്രഹിച്ച പുതിയ ഫീച്ചര്‍ ഒരുക്കി വാട്സാപ്പ്

Spread the love

 

ഉപയോക്താക്കള്‍ക്കായി നിരന്തരം പുതിയ ഫീച്ചർ അവതരിപ്പിക്കുന്നതില്‍ വാട്ട്സാപ്പ് മുൻപന്തിയിലാണ്. ചാറ്റുകള്‍ പിൻ ചെയ്ത് വയ്ക്കാനുള്ള ഓപ്ഷന ഉപയോഗിച്ചവരെല്ലാ കരുതിക്കാണും സ്ഥിരം വിളിക്കുന്നവരുടെ കോള്‍ ലീസ്റ്റ് കൂടി ഇങ്ങനെ പിൻ ചെയ്തെങ്കില്‍ എന്ന്.അതാണ് പറഞ്ഞത് നമ്മല് മനസില്‍ കണ്ടത് വാട്സാപ്പ് മാനത്ത് കണ്ടുവെന്ന്.

 

 

 

 

ഇപ്പോഴിതാ സ്ഥിരമായി വിളിക്കുന്ന കോണ്‍ടാക്ടുകളെ ‘ഫേവറൈറ്റായി’ സജ്ജീകരിക്കാനുള്ള ഓപ്ഷനാണ് കമ്ബനി പരീക്ഷിക്കുന്നത്. നിരന്തരം വാട്ട്സാപ്പ് വോയിസ് കോള്‍ സംവിധാനം ഏറെ ജനപ്രിയമാണ്. സ്ഥിരമായി വാട്ട്സാപ്പ് കോളിങ് സംവിധാനം ഉപയോഗിക്കുന്നവർക്ക് പ്രയോജനം ചെയ്യുന്ന ഫീച്ചറാണ് ഇത്. പുതിയ ഫീച്ചർ വരുന്നതോടെ വാട്ട്സാപ്പില്‍ നിങ്ങള്‍ സ്ഥിരമായി വിളിക്കുന്ന കോണ്‍ടാക്ടുകളെ കോണ്‍ടാക്‌ട് ലിസ്റ്റില്‍ ചുറ്റിക്കറങ്ങുന്നതിന് പകരം ഒറ്റ ടാപ്പിലൂടെ ഇഷ്ടമുള്ളവരെയൊക്കെ കോള്‍ ചെയ്യാം. വാട്ട്സാപ്പ് ഹോമില്‍ ചില ചാറ്റുകള്‍ പിൻ ചെയ്യുന്നതിന് സമാനമാണ് ഈ ഫീച്ചർ.

 

 

 

 

നിലവില്‍ നിങ്ങള്‍ ചെയ്യുന്ന കോളുകളുടെ വിവരങ്ങള്‍ മാത്രമാണ് കോള്‍സ് ടാബില്‍ വിസിബിളാകുന്നത്. ഫീച്ചർ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ഇതുവരെ ബീറ്റയില്‍ പോലും ഫീച്ചർ ലഭ്യമായിട്ടില്ല.അടുത്തിടെ ചാറ്റ് ലോക്ക് ഫീച്ചർ വിപുലീകരിച്ചു കൊണ്ട് പുതിയ ഫീച്ചർ കമ്ബനി അവതരിപ്പിച്ചിരുന്നു. ചാറ്റ് ലോക്കിനായുള്ള പുതിയ സീക്രട്ട് കോഡാണ് അവതരിപ്പിച്ചത്. കൂടാതെ ലോക്ക് ചെയ്ത ചാറ്റുകള്‍ ഒരു രഹസ്യ കോഡിന് പിന്നില്‍ ഹിഡനായി സൂക്ഷിക്കാൻ അനുവദിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

 

ഫോണ്‍ ഒരു സുഹൃത്തിന് കൈമാറുമ്ബോഴോ അല്ലെങ്കില്‍ മറ്റാരുടെയെങ്കിലും കൈയ്യിലെത്തിപ്പെട്ടാലോ ഉപയോക്താക്കളുമായുള്ള സെൻസിറ്റീവ് സംഭാഷണങ്ങള്‍ സീക്രട്ടായി തന്നെ സൂക്ഷിക്കാനാകും.ലോക്ക് ചെയ്‌ത ചാറ്റുകളുടെ ലിസ്റ്റ് തുറന്ന് മുകളിലുള്ള ത്രീ-ഡോട്ട് മെനുവില്‍ ടാപ്പുചെയ്യുക > സെറ്റിങ്സ്> ചാറ്റ് ലോക്ക് > ടോഗിള്‍ ലോക്ക് ചെയ്ത ചാറ്റുകള്‍ ഹൈഡ് ചെയ്യുക. എളുപ്പത്തില്‍ ഓർമ്മിക്കാൻ കഴിയുന്ന ഒരു രഹസ്യ കോഡ് നല്‍കുക. അതോടെ ലോക്ക് ചെയ്‌ത ചാറ്റുകള്‍ പ്രധാന ചാറ്റില്‍ ദൃശ്യമാകുന്നത് അവസാനിക്കും.

 

 

 

 

വിൻഡോ – നിലവില്‍, ചാറ്റ് സ്‌ക്രീനില്‍ താഴേക്ക് സ്വൈപ്പു ചെയ്യുമ്ബോള്‍ ലോക്ക് ചെയ്‌ത ചാറ്റുകള്‍ക്ക് വാട്ട്സാപ്പ് ഒരു ഷോർട്ട്കട്ട് കാണിക്കുന്നു. നിങ്ങളുടെ വിരലടയാളമോ ഫേസ് ഐഡിയോ ഉപയോഗിച്ച്‌ ഇവ ആക്‌സസ് ചെയ്യാൻ കഴിയും.രഹസ്യ കോഡ് സജ്ജീകരിച്ച ശേഷം, വാട്ട്‌സാപ്പില്‍ ലോക്ക് ചെയ്‌ത ചാറ്റുകള്‍ കണ്ടെത്താൻ ഒരേയൊരു മാർഗ്ഗമേയുള്ളൂ. ആപ്പിലെ തിരയല്‍ ബാറില്‍ അതേ രഹസ്യ കോഡ് നല്‍കണം. ഇത് ചാറ്റ് ലോക്കിനാല്‍ സംരക്ഷിക്കപ്പെട്ട മെസെജുകള്‍ കാണിക്കും.