സ്വകാര്യതാ നയം നടപ്പാക്കുന്നത് വാട്‌സ്ആപ്പ് നീട്ടിവച്ചു ; നടപടി പ്രതിഷേധം കടുത്തതോടെ
സ്വന്തം ലേഖകൻ
ന്യൂഡൽഹി : സ്വകാര്യതാ നയം നടപ്പിലാക്കുന്നത് വാട്‌സ്ആപ്പ് നീട്ടിവച്ചു. മെയ് 15വരെയാണ് നീട്ടിവച്ചിരിക്കുന്നത്. വാട്‌സ്ആപ്പ് സ്വകാര്യതാ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യാന്തര തലത്തിലെ പ്രതിഷേധം കണക്കിലെടുത്താണ് നടപടി.
വ്യക്തിഗത സന്ദേശങ്ങൾ എല്ലായ്‌പ്പോഴും എൻക്രിപറ്റ് ചെയ്തിട്ടുണ്ടെന്നും അത് സ്വകാര്യമായി തുടരുമെന്നും വാട്‌സ്ആപ് പറയുന്നു. എന്നാൽ ഫെയ്‌സ്ബുക്കുമായി ഡാറ്റ പങ്കിടുന്ന രീതി പുതിയതല്ലെന്നും ഇത് വിപുലീകരിക്കാൻ പോകുന്നില്ലെന്നും കമ്പനി കൂട്ടച്ചേർത്തു. തെറ്റിദ്ധാരണകൾ മാറ്റാൻ നടപടി എടുക്കമെന്നും കമ്പനി അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ ഉപഭോക്താക്കളുടെ ഫോൺ നമ്പറോ അവർ എവടേക്കെല്ലാം പോകുന്നുവെന്നോ ഉള്ള വിവരങ്ങൾ ഫെയ്‌സ്ബുക്കിനോ മറ്റുള്ളവർക്കോ ചോർത്തിനൽകില്ലെന്നും വാട്‌സ്ആപ്പ് വിശദീകരണം നൽകിയിട്ടുണ്ട്. ബിസിനസ് ചാറ്റുകളിലെ ബിസിനസ് സംബന്ധമായ വിവരങ്ങൾ മാത്രമേ കൈമാറുകയുള്ളൂവെന്നാണു വാട്‌സ്ആപ്പിന്റെ പുതിയ വിശദീകരണം.
വിവരങ്ങൾ കൈമാറുമെന്ന വാട്‌സ്ആപിന്റെ പുതിയ നയം പ്രഖ്യാപിച്ചതോടെ സിഗ്‌നൽ, ടെലിഗ്രാം മുതലായ പ്ലാറ്റ്‌ഫോമുകളിലേക്കാണ് ആയിരക്കണക്കിന് ആളുകൾ കൂട്ടത്തോടെ മാറുകയായിരുന്നു.