പരസ്യങ്ങളിലൂടെ വരുമാന സ്രോതസ്സ് വളർത്തിയെടുക്കാൻ ഒരുങ്ങി മെറ്റ; വാട്ട്സ്‌ആപ്പില്‍ ഇനി പരസ്യങ്ങള്‍ ഉണ്ടാകുമെന്ന് കമ്പനി

Spread the love

വാട്ട്സ്‌ആപ്പിലെ പരസ്യങ്ങളിലൂടെ വരുമാന സ്രോതസ്സ് വളർത്തിയെടുക്കാൻ ഒരുങ്ങി മെറ്റ. വാട്ട്സ്‌ആപ്പില്‍ ഇനി പരസ്യങ്ങള്‍ ഉണ്ടാകുമെന്ന് കമ്പനി അറിയിച്ചു.

video
play-sharp-fill

പ്രതിദിനം 1.5 ബില്യണ്‍ ആളുകള്‍ ഉപയോഗിക്കുന്ന ആപ്പിന്റെ അപ്‌ഡേറ്റ് ടാബില്‍ മാത്രമേ പരസ്യങ്ങള്‍ കാണാൻ കഴിയുകയുള്ളു എന്നും പേഴ്‌സണല്‍ ചാറ്റുകളില്‍ പരസ്യങ്ങള്‍ കാണാൻ സാധിക്കില്ലെന്നും ആപ്പിന്റെ ഡെവലപ്പർമാർ പറഞ്ഞു.

“വാട്ട്സ്‌ആപ്പിലെ പേഴ്‌സണല്‍ ചട്ടുകള്‍ക്ക് മാറ്റമുണ്ടാവില്ല, പേഴ്‌സണല്‍ മെസ്സേജുകള്‍, കോളുകള്‍, സ്റ്റാറ്റസ് എന്നിവ പൂർണ്ണമായും എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു. പരസ്യങ്ങള്‍ കാണിക്കാൻ അവ ഉപയോഗിക്കാൻ കഴിയില്ല,” – വാട്ട്സ്‌ആപ്പ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വർഷങ്ങളായി വാട്ട്സ്‌ആപ്പ് പരസ്യത്തിനെതിരെയാണ് നിലപാട് സ്വീകരിച്ചിരുന്നതെന്ന് വാട്ട്സ്‌ആപ്പിന്റെ അവകാശവാദം. “പരസ്യം ഉള്‍പ്പെടുമ്ബോള്‍, ഉപയോക്താവായ നിങ്ങള്‍ ഉല്‍പ്പന്നമാകും ” എന്ന് സ്ഥാപക സിഇഒ ജാൻ കൗം പറഞ്ഞിരുന്നു. 2014 ലാണ് ഫേസ്ബുക്ക് 19 ബില്യണ്‍ ഡോളർ നല്‍കി വാട്ട്സ്‌ആപ്പ് ഏറ്റെടുത്തത്. മെസ്സേജിങ്ങില്‍ നിന്ന് പണം സമ്ബാദിക്കാനുള്ള ശരിയായ മാർഗം പരസ്യങ്ങളല്ല എന്ന് താൻ കരുതുന്നുണ്ടെന്ന് മാർക്ക് സക്കർബർഗും മുൻപ് അഭിപ്രായപ്പെട്ടിരുന്നു.