
ആപ്പിള്‍ ഐപാഡിലും ഇനി മുതൽ വാട്സ് ആപ്പ് ലഭ്യമാകും. ഇത്രയും കാലം ഐപാഡ് ഉപയോക്താക്കള്‍ വാട്ട്‌സ്‌ആപ്പ് വെബിനെയായിരുന്നു ആശ്രയിച്ചിരുന്നത്.
അതിന് പരിമിതമായ എണ്ണം ഓപ്ഷനുകള്‍ മാത്രമേയുള്ളൂ, ഈ പ്രശ്നത്തിനാണ് ഇപ്പോള്‍ പരിഹാരമായിരിക്കുന്നത്.
വാട്സ്‌ആപ്പ് ബീറ്റഇൻഫോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തുടർച്ചയായി ലഭിക്കുന്ന ഫോർവേഡ് മെസേജുകള്‍ ഒഴിവാക്കുന്നതിനുള്ള ഫീച്ചറോട് കൂടിയാണ് വാട്സ്‌ആപ്പ് ഐപാഡില്‍ എത്തുന്നതെന്നാണ് റിപോർട്ടുകള്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അടുത്ത് അപ്ഡേറ്റൂട് കൂടി ഐപാഡില്‍ വാട്സ്‌ആപ്പ് ലഭ്യമാകുമെന്നാണ് കരുതുന്നത്. പുതിയ ഐപാഡ് ആപ്പ് 32 പേർക്ക് വരെ പങ്കെടുക്കാവുന്ന വീഡിയോ, ഓഡിയോ കോളുകള്‍ പിന്തുണയ്ക്കുന്നു. ഫ്രണ്ട്, റിയർ ക്യാമറകള്‍ ഉപയോഗിക്കാനുള്ള കഴിവ്, കോളുകള്‍ക്കിടയില്‍ സ്ക്രീൻ പങ്കിടല്‍ എന്നിവ പിന്തുണയ്ക്കുന്നു. പ്രധാനമായും, സ്റ്റേജ് മാനേജർ, സ്പ്ലിറ്റ് വ്യൂ, സ്ലൈഡ് ഓവർ എന്നിവയുള്‍പ്പെടെയുള്ള ഐപാഡ്‌ഒഎസ് മള്‍ട്ടിടാസ്കിംഗ് കഴിവുകളുടെ പൂർണ്ണ പ്രയോജനം ഇത് ഉപയോഗിക്കുന്നു.