
ചാറ്റില്‍ ഒരേസമയം ഒന്നിലധികം മെസേജുകള്‍ സെലക്ട് ചെയ്യാം…! പുതിയ ഫീച്ചറുമായി വാട്‌സ്‌ആപ്പ്
സ്വന്തം ലേഖകൻ
ഡൽഹി : ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച് വരികയാണ് വാട്‌സ്‌ആപ്പ്.
ഇക്കൂട്ടത്തില്‍ പുതിയതാണ് മള്‍ട്ടി സെലക്ഷന്‍ ഫീച്ചര്‍. ഡെസ്‌ക് ടോപ്പില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചാറ്റില്‍ ഒരേസമയം ഒന്നിലധികം മെസേജുകള്‍ ഒറ്റയടിക്ക് സെലക്‌ട് ചെയ്യാന്‍ കഴിയുന്നതാണ് ഫീച്ചര്‍. മെസേജുകള്‍ സെലക്‌ട് ചെയ്ത ശേഷം മൊത്തമായി ഡിലീറ്റ് ചെയ്യുകയോ ഫോര്‍വേര്‍ഡ് ചെയ്യുകയോ ചെയ്യാന്‍ സാധിക്കുന്നതാണ് ഫീച്ചറിന്റെ സവിശേഷത. ചാറ്റില്‍ കോണ്‍ടെക്‌സ്റ്റ് മെനുവില്‍ കയറി സെലക്ടില്‍ ക്ലിക്ക് ചെയ്യാന്‍ കഴിയുന്നവിധമാണ് ഫീച്ചര്‍ ക്രമീകരിച്ചിരിക്കുന്നത്.
ചാറ്റില്‍ എവിടെ വേണമെങ്കിലും ക്ലിക്ക് ചെയ്ത് സന്ദേശങ്ങള്‍ സെലക്‌ട് ചെയ്യാനും കഴിയുന്നവിധവുമാണ് ഫീച്ചര്‍. ക്ലിക്ക് ചെയ്യുന്ന വേളയില്‍ തന്നെ സെലക്‌ട് മെസേജ് ഓപ്ഷന്‍ പ്രത്യക്ഷപ്പെടുന്ന വിധമാണ് ക്രമീകരണം.
നിലവില്‍ മെസേജുകള്‍ ഓരോന്ന് ഓരോന്നായി തെരഞ്ഞെടുക്കേണ്ടതുണ്ട്. എന്നാല്‍ മള്‍ട്ടിപ്പിള്‍ മെസേജ് വരുന്നതോടെ സമയം ലാഭിക്കാന്‍ സാധിക്കും. മൈക്രോസോഫ്റ്റ് സ്റ്റോറില്‍ കയറി വാട്‌സ്്‌ആപ്പിന്റെ പുതിയ അപ്‌ഡേറ്റ് വേര്‍ഷനിലേക്ക് മാറുന്നതോടെ പുതിയ സേവനം ലഭ്യമാകും.