video
play-sharp-fill
ശ്രദ്ധിക്കണേ…! വാട്‌സ്ആപ്പ് വഴി ഇനി സന്ദേശങ്ങൾ മാത്രമല്ല ഗതാഗതനിയമങ്ങൾ ലംഘിച്ചാൽ പെറ്റിയും വരും

ശ്രദ്ധിക്കണേ…! വാട്‌സ്ആപ്പ് വഴി ഇനി സന്ദേശങ്ങൾ മാത്രമല്ല ഗതാഗതനിയമങ്ങൾ ലംഘിച്ചാൽ പെറ്റിയും വരും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ശ്രദ്ധിച്ചില്ലെങ്കിൽ ഇനി വാട്‌സ്ആപ്പ് വഴി സന്ദേശങ്ങൾ മാത്രമല്ല ഗതാഗതനിയമങ്ങൾ ലംഘിച്ചാൽ പെറ്റിയും വരും. വാട്‌സാപ്പ് വഴി ലഭിച്ച ചിത്രങ്ങളുടെയും വീഡിയോകളുടെയും അടിസ്ഥാനത്തിൽ ജനുവരിയിൽ മാത്രം രജിസ്റ്റർ ചെയ്തത് 2164 പെറ്റി കേസുകളാണ്.
തലസ്ഥാനത്തെ സിറ്റി ട്രാഫിക് പൊലീസാണ് വാട്‌സ്ആപ്പ് വഴി ഇത്രയധികം ഗതാഗത നിയമലംഘന കേസുകളെടുത്തത്. നഗരത്തിൽ ഡ്യൂട്ടിയിലുള്ള ട്രാഫിക് പൊലീസുകാർ ഗതാഗതലംഘനങ്ങൾ ശ്രദ്ധയിൽപ്പെടുമ്പോൾ തന്നെ മൊബൈലിൽ റെക്കോർഡ് ചെയ്തു ഉടൻ തന്നെ കൺട്രോൾ റൂമിലേക്ക് കൈമാറുന്നുണ്ട്.

ഈ വർഷം ജനുവരിയിൽ മാത്രം അമിതവേഗതയിലും അപകടകരമായും വാഹനമോടിച്ചതിന് 1212 പേർക്കെതിരെ തിരുവനന്തപുരം സിറ്റിയിൽ കേസെടുത്തിട്ടുണ്ട്.ഇതിനുപുറമെ ഗതാഗതതടസത്തിന് 413 കേസുകളും മദ്യപിച്ച് വാഹനമോടിച്ചതിന് 574 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ മിക്കവരും പെറ്റി നോട്ടീസ് വീട്ടിലെത്തുമ്പോൾ മാത്രമായിരിക്കും വിവരം അറിയുക.പൊലീസ് ഉദ്യോഗസ്ഥരെ കൂടാതെ പൊതുജനങ്ങൾക്കും നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെടുത്താൻ അവസരമുണ്ട്. ഇതിനായി സിറ്റിസൺ വിജിൽ എന്ന വാട്‌സ്ആപ്പ് നമ്പരും പൊലീസ് നൽകിയിട്ടുണ്ടെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ ബൽറാം കമാർ ഉപാധ്യായ പറയുന്നു.

Tags :