video
play-sharp-fill

ആയിരം കോടി മൂലധനമുള്ള കമ്പനിയെക്കാൾ വലുത് ജനങ്ങളുടെ സ്വകാര്യത ; പുതിയ സ്വകാര്യതാ നയം ചോദ്യം ചെയ്ത് വാട്‌സാപ്പിനും കേന്ദ്രസർക്കാരിനും സുപ്രീം കോടതിയുടെ നോട്ടീസ് : ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനും നിർദ്ദേശം

ആയിരം കോടി മൂലധനമുള്ള കമ്പനിയെക്കാൾ വലുത് ജനങ്ങളുടെ സ്വകാര്യത ; പുതിയ സ്വകാര്യതാ നയം ചോദ്യം ചെയ്ത് വാട്‌സാപ്പിനും കേന്ദ്രസർക്കാരിനും സുപ്രീം കോടതിയുടെ നോട്ടീസ് : ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനും നിർദ്ദേശം

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി: വാട്‌സാപ്പിന്റെ പുതിയ സ്വകാര്യതാ നയവുമായി ബന്ധപ്പെട്ട് വാട്‌സാപ്പിനും കേന്ദ്രസർക്കാരിനും സുപ്രീംകോടതിയുടെ നോട്ടീസ്. നാല് ആഴ്ചക്കുളളിൽ മറുപടി നൽകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്.

സ്വകാര്യതാ നയത്തിലൂടെ ജനങ്ങൾക്ക് സ്വകാര്യത നഷ്ടപ്പെടുമോയെന്ന ആശങ്കയുണ്ടെന്നും അവരെ സംരക്ഷിക്കേണ്ടത് തങ്ങളുടെ കടമയാണെന്നും ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡേ വ്യക്തമാക്കി. ആയിരം കോടി മൂലധനമുളള കമ്പനിയെക്കാൾ ജനങ്ങൾ തങ്ങളുടെ സ്വകാര്യതയ്ക്കാണ് വില കൽപ്പിക്കുന്നതെന്നും സുപ്രീം കോടതി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിങ്ങളുടെ പണത്തെക്കാൾ വലുത് ജനങ്ങളുടെ സ്വകാര്യതയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. യൂറോപ്പിലെ ജനതയ്ക്ക് കിട്ടുന്ന സ്വകാര്യത വാട്‌സാപ്പിൽ നിന്ന് ഇന്ത്യൻ ജനതയ്ക്ക് ലഭിക്കുന്നില്ല എന്ന് ഹർജിയിലുണ്ട്. അതേസമയം സ്വകാര്യതയെ കുറിച്ച് യൂറോപ്പിന് പ്രത്യേക നിയമമുണ്ടെന്നും ഇന്ത്യയ്ക്ക് സമാനമായ ചട്ടം ഉണ്ടെങ്കിൽ അത് പിന്തുടരുമെന്നുമാണ് വാട്‌സാപ്പ് സുപ്രീംകോടതിയെ അറിയിച്ചിരിക്കുന്നത്.

ആരെങ്കിലും ആർക്കെങ്കിലും സന്ദേശം അയച്ചാൽ ആ മുഴുവൻ കാര്യവും വാട്‌സാപ്പ്, ഫേസ്ബുക്ക് എന്നിവ വഴി ജനങ്ങളിലേക്ക് എത്തുമെന്ന് ജനം ഭയക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. എന്നാൽ ഈ ഭയം യാഥാർത്ഥ്യത്തെ അടിസ്ഥാനമാക്കിയുളളതല്ലെന്ന് ഫേസ്ബുക്കും വാട്‌സാപ്പും തങ്ങളുടെ അഭിഭാഷകരായ കപിൽ സിബലും അരവിന്ദ് ദത്താറും മുഖേന സുപ്രീംകോടതിയെ അറിയിച്ചു.

വാട്‌സാപ്പ് അവരുടെ സ്വകാര്യതസേവന നയങ്ങൾ ജനുവരിയിലാണ് ബഹിഷ്‌കരിച്ചിരുന്നത്. തുടർന്ന് ഈ പരിഷ്‌കാരങ്ങൾ ഫെബ്രുവരി എട്ടിന് നിലവിൽ വരികയും ചെയ്തു.

ഇതു പ്രകാരം, ഫെയ്‌സ്ബുക്ക് ഉൾപ്പടെയുളളവയുമായി വിവരങ്ങൾ പങ്കുവയ്ക്കുകയെന്ന നിബന്ധന വാട്‌സാപ്പ് ഉപയോക്താക്കൾ അംഗീകരിക്കേണ്ടതുണ്ട്. താത്പര്യമുളളവർ അംഗീകരിച്ചാൽ മതിയെന്ന തരത്തിലുളള നിബന്ധന അല്ലായിരുന്നു, ഇത് ഉപയോക്താക്കൾക്കിടയിൽ വലിയെ ആശങ്കയ്ക്ക് വഴിവച്ചിട്ടുണ്ട്.