വാട്‌സ്ആപ്പിന് പകരമാകാന്‍ കേന്ദ്ര സര്‍ക്കാരിന്റെ സന്ദേശ് ആപ്പ്
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി : വാട്ട്സ്ആപ്പിന് പകരമാകാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘സന്ദേശ് ‘ ആപ്പ്. സന്ദേശിന്റെ ഉപയോഗം നിലവില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സോഷ്യല്‍ മീഡിയ നെറ്റ്വര്‍ക്കുകളില്‍ നിന്ന് സര്‍ക്കാര്‍ ജീവനക്കാരെ ഒഴിവാക്കുന്നതിനാണ് വാട്ട്സ്ആപ്പിന് ബദലായി സന്ദേശ് ആപ്പ് ഉണ്ടാക്കിയത്. കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ സന്ദേശ് ആപ്പ് ഉപയോഗിച്ച് തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. ഐഒഎസ്, ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോമുകളില്‍ സന്ദേശ് ആപ്ലിക്കേഷന്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും.
ഉദ്യോഗസ്ഥര്‍ മെസേജുകള്‍ അയയ്ക്കുന്നതിനായി ജിംസ് (–) അഥവാ ——- എന്ന പ്ലാറ്റ്ഫോം ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. വോയ്സ്, ടെക്സ്റ്റ് എന്നിവ ഇതു വഴി അയയ്ക്കാം. ഇലക്ട്രോണിക്സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്റര്‍ എന്‍ഐസിയാണ് സന്ദേശ് ആപ്പിന് പിന്നില്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group