ശ്രദ്ധിക്കുക, ഹാക്കർമാർ വ്യാപകമാകുന്നു…! വാട്‌സ്ആപ്പിന് വേണം ഇരട്ടപൂട്ട് ; ഉപഭോക്താക്കൾക്ക് പൊലീസ് സൈബർ ഡോമിന്റെ മുന്നറിയിപ്പ്

London, UK - July 19, 2018: The buttons of Whatsapp, Messenger, Telegram, Pinterest Twitter, Facetime and other chat apps on the screen of an iPhone.
Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സമൂഹമാധ്യമ അക്കൗണ്ടുകൾ വ്യാപകമായി ഹാക്ക് ചെയ്തു തുടങ്ങിയതോടെ ഹാക്കർമാരിൽ നിന്ന് സ്വന്തം വാട്‌സ്ആപ് അക്കൗണ്ട് സംരക്ഷിച്ച് നിർത്താൻ ഉപഭോക്താക്കൾ ശ്രദ്ധിക്കണമെന്ന് കേരള പൊലീസിെന്റ സൈബർ ഡോമിന്റെ മുന്നറിയിപ്പ്.

ഹാക്കർമാരിൽ നിന്നും വാട്‌സ്ആപ് ഉപയോക്താക്കൾ ടുസ്‌റ്റെപ് വെരിഫിക്കേഷൻ ഉപയോഗിക്കണമെന്ന് പൊലീസ് നിർദേശം നൽകിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉപയോക്താവിെന്റ നമ്പർ ഉപയോഗിച്ച് മറ്റാരെങ്കിലും വാട്‌സ്ആപ് തുറക്കാൻ ശ്രമിക്കുന്നത് തടയുന്നതിനാണ് ഈ അധിക സുരക്ഷാസംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്.

ടു സ്‌റ്റെപ് വെരിഫിക്കേഷൻ ചെയ്യേണ്ടതിങ്ങനെ

ടു സ്‌റ്റെപ് വെരിഫിക്കേഷൻ വഴി വാട്‌സ്ആപ്പ് സുരക്ഷിതമാക്കാൻ വളരെ എളുപ്പമാണ്. ചുരുങ്ങിയ സമയം കൊണ്ടു തന്നെ ഇത് സാധ്യമാവും. ഇതിനായി ഫോണിൽ വാട്‌സ്ആപ്പ് തുറക്കുക, സെറ്റിങ്‌സിൽ പോയി ‘അക്കൗണ്ട്’ എന്ന മെനു തുറക്കുക. അവിെട ടു സ്‌റ്റെപ് വെരിഫിക്കേഷൻ എന്നത് ‘ഇനേബൾ’ ചെയ്യുക. ശേഷം ആറ് അക്ക രഹസ്യ കോഡ് നൽകുക.

ശേഷം അടുത്ത ഘട്ടത്തിലേക്ക് കടന്ന് അവിടെയും നേരത്തേ നൽകിയ ആറ് അക്ക രഹസ്യ കോഡ് വീണ്ടും നൽകുക. തുടർന്ന് നിങ്ങളുടെ ഇമെയിൽ വിലാസം കൂടി നൽകിയാൽ ടു സ്‌റ്റെപ് വെരിഫിക്കേഷൻ പ്രക്രിയ പൂർണമാവും.

പ്രസ്തുത നമ്പറിൽ എപ്പോഴെങ്കിലും വാട്‌സ്ആപ്പ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ നിങ്ങൾ നൽകിയ രഹസ്യ കോഡ് ആവശ്യപ്പെടും. ഇതുവഴി ഉപഭോക്താക്കൾക്ക് വാട്ആപ്പ് സുരക്ഷിതമാക്കാം.