play-sharp-fill
മനുഷ്യരാശിയുടെ അവസാന അവസ്ഥ എങ്ങനെയിരിക്കും? ആർട്ടിഫിഷ്യൽ ഇന്റലിജൻസ്ന്റെ സെൽഫി

മനുഷ്യരാശിയുടെ അവസാന അവസ്ഥ എങ്ങനെയിരിക്കും? ആർട്ടിഫിഷ്യൽ ഇന്റലിജൻസ്ന്റെ സെൽഫി

മതപാരമ്പര്യങ്ങൾ അനുസരിച്ച്, എല്ലാ വിശ്വാസികളും ലോകത്തിന് ഒരു അന്ത്യം ഉണ്ടെന്ന് ഉറച്ചുവിശ്വസിക്കുന്നു. ലോകാവസാനം എങ്ങനെയായിരിക്കുമെന്ന് നാം പലപ്പോഴും ചർച്ച ചെയ്തിട്ടുണ്ട് . ലോകാവസാനം പ്രകൃതിദുരന്തങ്ങളും മറ്റും സംഭവിക്കുകയും അനേകരെ ഈ ഭൂമിയിൽ നിന്ന് തുടച്ചുനീക്കുകയും ചെയ്യും. അതിനുശേഷം ഭൂമിയിൽ കുറച്ച് ആളുകൾ കൂടി അവശേഷിക്കും. ആ സമയത്ത് അവരുടെ രൂപം എങ്ങനെയിരിക്കും?. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഭൂമിയിലെ ‘അവസാന സെൽഫികൾ’ ലോകാവസാനത്തിന് മുമ്പ് ഏത് രൂപത്തിലായിരിക്കുമെന്ന് വിചിത്രമായ പ്രവചനം നടത്തിയിട്ടുണ്ട്.

‘റോബോട്ട് ഓവർലോഡുകൾ’ ടിക് ടോക്കിൽ പങ്കുവച്ച ലോകാവസാന സെൽഫി ഫോമുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ‘റോബോട്ട് ഓവർലോഡ്സ്’ ചിത്രങ്ങൾ അവതരിപ്പിക്കുന്നത് ഇവ ഭൂമിയിലെ അവസാനത്തെ ചില ചിത്രങ്ങളായിരിക്കുമെന്ന് പ്രവചനം . ആ വിചിത്രമായ ചിത്രങ്ങളിൽ, വലുപ്പമേറിയ കണ്ണുകളും നീണ്ട വിരലുകളും നീണ്ട മുടിയുമുള്ള ഒരു മനുഷ്യനെ കാണാൻ കഴിയും. സെൽഫിയുടെ പശ്ചാത്തലത്തിൽ ഭൂമി കത്തുന്നതും വ്യക്തമായി കാണാം.