‘ഇന്ത്യ റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നതിനെതിരായ പാശ്ചാത്യരുടെ വിമര്‍ശനം ഇരട്ടത്താപ്പ്’

Spread the love

ന്യൂഡല്‍ഹി: റഷ്യയുമായുള്ള ഇന്ത്യയുടെ സഹകരണത്തെ വിമർശിച്ച അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യയിലെ റഷ്യൻ അംബാസഡർ ഡെനിസ് അലിപോവ്.

video
play-sharp-fill

റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയെ വിമർശിക്കുന്ന പാശ്ചാത്യ രാജ്യങ്ങൾ ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്ന് ഡെനിസ് അലിപോവ് പറഞ്ഞു. ഇന്ത്യയും റഷ്യയും തമ്മിലുള്ള വ്യാപാരം നല്ല രീതിയിൽ പുരോഗമിക്കുകയാണെന്നും ഇരു രാജ്യങ്ങളും തമ്മിൽ നിരവധി പേയ്മെന്‍റ് സംവിധാനങ്ങൾ ഉണ്ടെന്നും അലിപോവ് വ്യക്തമാക്കി.