വെസ്റ്റ് പൊലീസ് സ്റ്റേഷൻ നഗരമധ്യത്തിലേയ്ക്ക് മാറ്റിയേക്കും: അനുയോജ്യമായ സ്ഥലം കണ്ടെത്താൻ പരിശോധന ഉടൻ ആരംഭിക്കും ; തേർഡ് ഐ ന്യൂസ് ലൈവിന്റെ പോരാട്ടം ഫലം കാണുന്നു

വെസ്റ്റ് പൊലീസ് സ്റ്റേഷൻ നഗരമധ്യത്തിലേയ്ക്ക് മാറ്റിയേക്കും: അനുയോജ്യമായ സ്ഥലം കണ്ടെത്താൻ പരിശോധന ഉടൻ ആരംഭിക്കും ; തേർഡ് ഐ ന്യൂസ് ലൈവിന്റെ പോരാട്ടം ഫലം കാണുന്നു

സ്വന്തം ലേഖകൻ

കോട്ടയം: നിലവിൽ കോടിമതയിൽ പ്രവർത്തിക്കുന്ന വെസ്റ്റ് പൊലീസ് സ്റ്റേഷൻ നഗരമധ്യത്തിലേയ്ക്ക് മാറ്റാൻ സ്ഥലം കണ്ടെത്താൻ കോട്ടയം ഡിവൈഎസ്പിയ്ക്ക് നിർദേശം നൽകിയതായി ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ. നഗരത്തിലെ വ്യവസായിയായ ശ്രീകുമാർ സമർപ്പിച്ച അപേക്ഷയിലാണ് ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ ഇതു സംബന്ധിച്ചു മറുപടി നൽകിയത്. ഈ ആവശ്യം ഉന്നയിച്ച് ശ്രീകുമാർ മുഖ്യമന്ത്രി പിണറായി വിജയനും, സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബഹ്‌റയ്ക്കും പരതി അയച്ചിരുന്നു. ഇതേ തുടർന്നാണ് ഇപ്പോൾ ജില്ലാ പൊലീസ് മേധാവി ഇതിനു മറുപടി നൽകിയിരിക്കുന്നത്.
നഗരത്തിൽ പൊലീസ് സ്റ്റേഷനില്ലാത്തതിനാൽ അക്രമ സംഭവങ്ങൾ വർധിക്കുന്നതായും സാമൂഹ്യ വിരുദ്ധ ശല്യം ഏറി വരുന്നതായും ചൂണ്ടിക്കാട്ടി തേർഡ് ഐ ന്യൂസ് ലൈവ് നിരന്തരം വാർത്ത നൽകിയിരുന്നു. നഗരമധ്യത്തിൽ നടന്ന അക്രമസംഭവങ്ങൾക്കും കൊലപാതകങ്ങൾക്കും കാരണം പൊലീസ് സാന്നിധ്യം കുറഞ്ഞതാണെന്നും തേർഡ് ഐ ന്യൂസ് ലൈവ് കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ശ്രീകുമാർ പരാതിയുമായി രംഗത്ത് എത്തിയത്.


എന്നാൽ, കോടിമതയിലാണ് വെസ്റ്റ് പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നതെങ്കിലും നഗരമധ്യത്തിലെ പൊലീസ് സാന്നിധ്യത്തിന് ഒരു കുറവും സംഭവിച്ചിട്ടില്ലെന്നാണ് ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ നൽകുന്ന വിശദീകരണം. പൊലീസ് കൺട്രോൾ റൂം, കോട്ടയം വെസ്റ്റ് ,ട്രാഫിക്് എൻഫോഴ്‌സ്‌മെന്റ് യൂണിറ്റ്, പിങ്ക് പട്രോൾ എന്നീ യൂണിറ്റുകളിൽ നിന്നുള്ള പൊലീസ് സംഘം വിവിധ വാഹനങ്ങളിലായി 24 മണിക്കൂറും നഗരമധ്യത്തിൽ തന്നെ ഡ്യൂട്ടിയിലുണ്ടെന്നും ജില്ലാ പൊലീസ് മേധാവി വിശദീകരിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group


എന്നാൽ, പൊലീസ് സ്റ്റേഷൻ നിർമ്മിക്കുന്നതിനു മാത്രമായി രാജകുടുംബം കൈമാറിയ സ്ഥലമാണ് ഇപ്പോൾ നഗരസഭ അധികൃതർ സ്വകാര്യ താല്പര്യത്തിനു വേണ്ടി വെറുതെയിട്ടിരിക്കുന്നത്. പതിനഞ്ച് വർഷത്തിലേറെയായി നഗരത്തിലെ പൊലീസ് സ്റ്റേഷൻ കോടിമതയിലേയ്ക്ക് മാറ്റിയിട്ട്. എന്നാൽ, പൊലീസ് സ്റ്റേഷൻ പൊളിച്ച് മാറ്റിയ സ്ഥലത്ത് ഇതുവരെയായും പുതിയ കെട്ടിടം നിർമ്മിക്കാൻ നഗരസഭ അധികൃതർ തയ്യാറായിട്ടില്ല. ഇത് തിരുനക്കരയൽ പ്രവർത്തിക്കുന്ന ജോസ്‌കോ ജുവലറി ഗ്രൂപ്പിന് വേണ്ടിയാണെന്ന ആരോപണവും ഉയരുന്നുണ്ട്.