play-sharp-fill
നിപയ്ക്ക് പിന്നാലെ വെസ്റ്റ് നൈൽ വൈറസ്

നിപയ്ക്ക് പിന്നാലെ വെസ്റ്റ് നൈൽ വൈറസ്

സ്വന്തം ലേഖകൻ

കോഴിക്കോട്: കോഴിക്കോട് നിപയ്ക്ക് പിന്നാലെ വെസ്റ്റ് നൈൽ വൈറസ് ബാധ സ്ഥിരീകരിച്ചു. പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് പനി സ്ഥിരീകരിച്ചത്. 24 കാരിയായ പാവങ്ങാട് സ്വദേശിനിയിലാണ് രോഗ ബാധ കണ്ടെത്തിയത്. യുവതി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സമാനമായ രോഗ ലക്ഷണങ്ങളോടെ ഒരാൾ കൂടി ചികിത്സയിൽ കഴിയുന്നുണ്ട്. ജപ്പാൻ ജ്വരത്തിന് സമാനമായ ലക്ഷണങ്ങാളാണ് ഈ രോഗത്തിനും ഉണ്ടാവുകയെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പക്ഷികളിൽ നിന്നും കൊതുകുവഴി മനുഷ്യരിലേക്ക് പകരുന്ന വൈറസ് രോഗമാണ് വെസ്റ്റ് നൈൽ പനി. ക്യൂലക്സ് കൊതുകുകളാണ് ഈ രോഗം പരത്തുന്നത്.