
സീനിയേഴ്‌സിനെ പുറത്തിരുത്തിയ പരീക്ഷണം പാളി; വിന്‍ഡീസിനെതിരെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് ആറ് വിക്കറ്റിന്റെ തോല്‍വി
സ്വന്തം ലേഖിക
ബാര്‍ബഡോസ്: വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് ആറ് വിക്കറ്റിന്റെ തോല്‍വി.
ബ്രിഡ്ജ്ടൗണ്‍, കെന്‍സിംഗ്ടണ്‍ ഓവലില്‍ സഞ്ജു സാംസണ്‍ (9) ഉള്‍പ്പെടെയുള്ള താരങ്ങള്‍ നിരാശപ്പെടുത്തിയപ്പോള്‍ ഇന്ത്യ 40.5 പന്തില്‍ 181ന് പുറത്തായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറുപടി ബാറ്റിംഗില്‍ വിന്‍ഡീസ് 36.4 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഷായ് ഹോപ് (63), കീസി കാര്‍ട്ടി (48) എന്നിവര്‍ പുറത്താവാതെ നേടിയ ഇന്നിംഗ്‌സാണ് വിന്‍ഡീസിന് തുണയായത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇരുവരും ഒപ്പമെത്തി.
ഭേദപ്പെട്ട തുടക്കായിരുന്നു വിന്‍ഡീസിന്. ഒന്നാം വിക്കറ്റില്‍ ബ്രന്‍ഡന്‍ കിംഗ് (15) – കെയ്ല്‍ മയേഴ്‌സ് (36) സഖ്യം 53 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഒൻപതാം മയേഴ്‌സിനെ പുറത്താക്കി ഷാര്‍ദുല്‍ ഠാക്കൂര്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി.
അതേ ഓവറില്‍ കിംഗും ഷാര്‍ദുലിന് വിക്കറ്റ് നല്‍കി. അലിക് അതാന്‍സെയും (6) ഷാര്‍ദുലിന്റെ പന്തില്‍ കീഴടങ്ങി. ഷിംറോണ്‍ ഹെറ്റ്മയേറും (9) നിരാശപ്പെടുത്തിയതോടെ വിന്‍ഡീസ് നാലിന് 91 എന്ന നിലയിലായി. കുല്‍ദീപ് യാദവിനായിരുന്നു വിക്കറ്റ്.
ഇന്ത്യക്ക് നേരിയ
പ്രതീക്ഷയും ലഭിച്ചു. എന്നാല്‍ ഹോപ് – കാര്‍ട്ടി സഖ്യം വിന്‍ഡീസിനെ വിജയത്തിലേക്ക് നയിച്ചു. ഇരുവരും 91 റണ്‍സാണ് കൂട്ടിചേര്‍ത്തത്.