പശ്ചിമേഷ്യൻ സംഘർഷങ്ങളെക്കുറിച്ച് തെറ്റായ പ്രചാരണം; സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയ 19 ഇന്ത്യക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് യുഎഇ

Spread the love

ദുബായ്: പശ്ചിമേഷ്യയില്‍ നടക്കുന്ന സംഘർഷങ്ങളെക്കുറിച്ച്‌ തെറ്റായ വിവരങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ചവർക്കെതിരെ നടപടിക്കൊരുങ്ങി യുഎഇ. 19 ഇന്ത്യക്കാരുള്‍പ്പടെ 35 പേരെ അറസ്റ്റ് ചെയ്യാൻ യുഎഇ ഉത്തരവിട്ടു.

video
play-sharp-fill

പ്രാദേശിക സംഘർഷങ്ങളുമായി ബന്ധപ്പെട്ട് കൃത്രിമ ദൃശ്യങ്ങളും വിവരണങ്ങളും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രചരിപ്പിച്ചതായി അന്വേഷണത്തില്‍ വ്യക്തമായി. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് നിയമപ്രകാരം കുറഞ്ഞത് ഒരുവർഷം തടവും ഒരു ലക്ഷം ദിർഹം പിഴയുമാണ് ശിക്ഷ ലഭിക്കുന്നത്

വലിയ രീതിയില്‍ എഐ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയതായും അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ഇത് പൊതുജനങ്ങളില്‍ പരിഭ്രാന്തിയും ആശയക്കുഴപ്പവും സൃഷ്‌ടിക്കാൻ കാരണമായതിനെ തുടർന്നാണ് നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശനിയാഴ്ച, 10 പ്രതികളെ ചോദ്യം ചെയ്തതിനുശേഷം പബ്ലിക് പ്രോസിക്യൂഷൻ ആരംഭിച്ചതായും അവരെ കസ്റ്റഡിയില്‍ വിടാൻ ഉത്തരവിട്ടതായും റിപ്പോർട്ട് ചെയ്‌തു.