
ന്യൂഡൽഹി: സംഘർഷഭരിതമായ ഹോർമുസ് കടലിടുക്ക് കടക്കാൻ രണ്ട് ഇന്ത്യൻ എൽപിജി ടാങ്കറുകൾകൂടി തയ്യാറെടുക്കുന്നു.
ഷാർജയ്ക്ക് സമീപം നങ്കൂരമിട്ടിരിക്കുന്ന ഇന്ത്യൻ എൽപിജി ടാങ്കറുകളായ പൈൻ ഗ്യാസ്, ജഗ്വസന്ത് എന്നിവയാകും ഹോർമുസ് കടക്കുകയെന്നാണ് സൂചന. ഈ രണ്ട് കപ്പലുകൾ ശനിയാഴ്ച പുറപ്പെട്ടേക്കുമെന്നാണ് വിവരം.
എന്നാൽ ഔദ്യോഗികമായി ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. 22 ഇന്ത്യൻ കപ്പലുകളാണ് ഹോർമുസ് കടക്കാൻ കഴിയാതെ കിടക്കുന്നത്. ജഗ്വസന്ത് ബിപിസിഎല്ലിനായും പൈൻ ഗ്യാസ് ഇന്ത്യൻ ഓയിൽ കോർപ്പറേഷനും ചാർട്ട് ചെയ്ത ടാങ്കറുകളാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനിടെ ജപ്പാൻ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്ക് കടക്കാൻ അനുമതി നൽകാൻ തയ്യാറാണെന്ന് ഇറാനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.
കഴിഞ്ഞയാഴ്ച, ഇന്ത്യൻ പതാകയുള്ള രണ്ട് എൽപിജി കപ്പലുകൾൾ കടലിടുക്കിലൂടെ കടന്നുപോകാൻ ഇറാൻ അനുവദിച്ചിരുന്നു. ഈ കപ്പലുകൾ ഇന്ത്യൻ തുറമുഖങ്ങളിൽ എത്തുകയും ചെയ്തു.



