
തിരുവനന്തപുരം: പശ്ചിമേഷ്യയില്‍ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രധാന വിമാനക്കമ്പനികളൊന്നും ഗള്‍ഫ് മേഖലയിലേക്കുള്ള സാധാരണ സർവീസുകള്‍ പുനരാരംഭിച്ചിട്ടില്ല. കുടുങ്ങിക്കിടക്കുന്നവരെ തിരികെ എത്തിക്കാനുള്ള സമാശ്വാസ സർവീസുകളാണ് നിലവില്‍ തുടരുന്നത്.
സന്ദർശനത്തിന് എത്തിയവരും വിസ കാലാവധി അവസാനിക്കാറായി കുടുങ്ങി കിടന്ന യാത്രക്കാരെ തിരികെ എത്തിക്കാനുള്ള അടിയന്തര സർവീസുകളുമാണ് നടക്കുന്നത്. ഏകദേശം 15 വിമാനങ്ങള്‍ ഇന്ന് കൊച്ചി വിമാനത്താവളത്തില്‍ എത്തുമെന്നാണ് വിവരം.
എമിറേറ്റ്‌സ്, ഇത്തിഹാദ്, ഫ്ലൈദുബായ്, എയർ ഇന്ത്യ, ഇൻഡിഗോ, ആകാശ എയർ തുടങ്ങിയ വിമാനക്കമ്പനികള്‍ കൊച്ചി, ഡല്‍ഹി, മുംബയ്, ബംഗളൂരു, ചെന്നൈ ഉള്‍പ്പെടെയുള്ള നഗരങ്ങളിലേക്ക് സമാശ്വാസ സർവീസുകള്‍ നടത്തിയിരുന്നു. ഇത് തുടരും. പൗരന്മാരെ തിരികെ നാട്ടിലെത്തിക്കാനായി വിവിധ രാജ്യങ്ങള്‍ അയക്കുന്ന വിമാനങ്ങളും സർവീസ് നടത്തുന്നുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നേരിട്ട് അറിയിപ്പ് ലഭിക്കാത്തവർ എയർപോർട്ടില്‍ എത്താൻ പാടില്ല. സാധാരണ സർവീസുകള്‍ പൂർണമായി തുടങ്ങാൻ വ്യോമമേഖല ശാന്തമാകുന്നതുവരെ കാത്തിരിക്കേണ്ടിവരും.
മാർച്ച് പത്തുവരെ യാത്ര ചെയ്യേണ്ട എല്ലാവർക്കും അധിക നിരക്ക് ഈടാക്കാതെ യാത്രാതീയതി മാറ്റാനും ആവശ്യമെങ്കില്‍ പണം തിരികെ നല്‍കാനും നടപടി ഉണ്ടാകുമെന്ന് ഇത്തിഹാദും ഖത്തർ എയർവേയ്‌സും അറിയിച്ചു. ഘട്ടംഘട്ടമായി സർവീസുകള്‍ വർദ്ധിപ്പിക്കുമെന്നാണ് വിവരം.



