video
play-sharp-fill

കിണറ്റിൽ വീണ പുലിക്ക് പിടിവള്ളിയായത് മോട്ടറിന്റെ പൈപ്പ്; മുളയേണിയുമായി വനം വകുപ്പ് എത്തി, ശരവേഗത്തിൽ നാടുവിട്ട് പുലി

കിണറ്റിൽ വീണ പുലിക്ക് പിടിവള്ളിയായത് മോട്ടറിന്റെ പൈപ്പ്; മുളയേണിയുമായി വനം വകുപ്പ് എത്തി, ശരവേഗത്തിൽ നാടുവിട്ട് പുലി

Spread the love

തൃശ്ശൂർ : കിണറില്‍ വീണ പുലിക്ക് രക്ഷയായി വെള്ളമടിക്കാനുള്ള മോട്ടറില്‍ നിന്നുള്ള പൈപ്പ്. ഒടുവില്‍ പൈപ്പിന് സമീപത്തൊരു മുളയേണി വച്ചതോടെ പുലി ജീവനും കൊണ്ട് ഓടി.

തൃശൂർ ചാലക്കുടിയിലാണ് സംഭവം. കണ്ണൻകുഴി പിടക്കെരി വീട്ടില്‍ ഷിബിന്റെ കിണറ്റിലാണ് പുലി വീണത്. മോട്ടറില്‍ നിന്നുള്ള പൈപ്പില്‍ തൂങ്ങിക്കിടക്കുന്ന പുലിയെ കണ്ട് ഭയന്ന വീട്ടുകാർ വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. പിന്നാലെ ചാലക്കുടിയില്‍ നിന്ന് റാപിഡ് റെസ്ക്യൂ ടീം സ്ഥലത്ത് എത്തി. പുലിക്ക് മറ്റ് പരിക്കുകള്‍ ഇല്ലാത്തതിനാല്‍ പൈപ്പിന് സമീപത്തായി ഒരു മുളയേണി വച്ചുകൊടുക്കുകയായിരുന്നു

വനംവകുപ്പ് അധികൃതർ ചെറിയ വെളിച്ചം കൂടി നല്‍കിയതോടെ ശരവേഗത്തിലാണ് പുലി മുളയേണിയിലൂടെ കയറി കിണറിന് മുകളിലെത്തിയത്. കിണറിന് വെളിയിലെത്തിയതിന് പിന്നാലെ രക്ഷകരായവരെ തിരിഞ്ഞ് പോലും നോക്കാതെയാണ് പുലി പാഞ്ഞത്. രക്ഷാ പ്രവർത്തനത്തില്‍ ബിഎഫ്‌ഒ കെ പ്രദീപ് കുമാർ, റെസ്ക്യൂ വാച്ചറായ സിജിത്ത്, പി ടി രാജൻ, ബിഫ്‌ഒ മാരായ ജെ. ടിനോ, സുനില്‍കുമാർ, ബിജേഷ്, ഫോറെസ്റ്റ് ഡ്രൈവർ ബിനു എന്നിവർ പങ്കെടുത്തു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group