സന്തോഷ വാർത്ത: സംസ്ഥാനത്ത് ക്ഷേമ പെൻഷൻ 1800 രൂപയാക്കി ഉയർത്തും; വര്‍ധന അടുത്ത മാസം മുതൽ

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്തമാസം മുതൽ ക്ഷേമ പെൻഷൻ 1800 രൂപയാക്കി ഉയർത്തും. ക്ഷേമ പെൻഷനില്‍ 200 രൂപയുടെ വർധനയാണ് ഉണ്ടാകുക.

നിലവില്‍ 1600 രൂപയാണ് പെൻഷനായി നല്‍കുന്നത്. എന്നാല്‍ ഇനിയത് 200 രൂപ കൂട്ടി നൽകി 1800 രൂപയാകും. അടുത്ത് തന്നെ പ്രാബല്യത്തില്‍ വരുമെന്നാണ് സൂചന. തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് സ‍ർക്കാരിൻ്റെ ലക്ഷ്യം.

ഘട്ടംഘട്ടമായി ക്ഷേമ പെൻഷൻ ഉയർത്തുക എന്നത് എല്‍ഡിഎഫിൻ്റെ പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്നു. എന്നാൽ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുന്ന സാഹചര്യത്തില്‍ അതിനുള്ള നിർവാഹമില്ലെന്നായിരുന്നു സർക്കാരിൻ്റെ വിശദീകരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടക്കാലത്ത് ആറുമാസത്തെ പെൻഷൻ കുടിശ്ശിക നൽകാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കുടിശ്ശിക കൊടുത്തു തീർത്ത് കഴിഞ്ഞ് ക്ഷേമപെൻഷൻ വർധന നടപ്പാക്കാനാണ് ധനകാര്യവകുപ്പിന്റെ നീക്കം. എൽഡിഎഫ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തിരുന്നത് 2500 രൂപയായ പെൻഷനായിരുന്നു. എന്നാൽ പിണറായി സർക്കാരിന്റെ അവസാന വർഷത്തിലാണിപ്പോൾ പെൻഷൻ വർധന നടപ്പാക്കുന്നത് ശ്രദ്ധേയമാണ്.