ക്ഷേമ കോര്‍പ്പറേഷന്‍റെ പേരില്‍ നിന്ന് വികലാംഗര്‍ എന്ന പദം നീക്കി; ഇനി ഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷൻ
സ്വന്തം ലേഖിക
തിരുവനന്തപുരം: കേരള സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷൻ ഇനി മുതല്‍ കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷൻ അഥവാ കേരള സ്റ്റേറ്റ് ഡിഫറന്‍റലി ഏബിള്‍ഡ് വെല്‍ഫെയര്‍ കോര്‍പ്പറേഷൻ ലിമിറ്റഡ് എന്ന പേരില്‍ അറിയപ്പെടുമെന്ന് ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു.
വികലാംഗര്‍ എന്നുള്ള പദപ്രയോഗം ഔദ്യോഗിക കാര്യങ്ങളില്‍ നിന്ന് ഒഴിവാക്കാൻ നേരത്തേ തന്നെ മന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ കോര്‍പ്പറേഷൻ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനമെടുത്ത് കേന്ദ്ര സര്‍ക്കാരിന് കീഴിലെ കമ്പനി മന്ത്രാലയത്തെ സമീപിച്ചുവെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ അംഗീകാരം നിഷേധിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പുനര്‍നാമകരണം വേഗമാക്കാൻ വീണ്ടും സാമൂഹ്യനീതി വകുപ്പ് ശക്തമായ നിര്‍ദ്ദേശം കോര്‍പ്പറേഷന് നല്‍കി.
2023 ആഗസ്റ്റില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം വീണ്ടും ഇതേ ആവശ്യം കേന്ദ്രസര്‍ക്കാറിനു കീഴിലെ കമ്പനി മന്ത്രാലയത്തില്‍ ഓണ്‍ലൈനായി സമര്‍പ്പിച്ചു.
ഇതേത്തുടര്‍ന്നാണ് പുതിയ പേരിന് അംഗീകാരം.