വിശ്വാസികൾക്ക് വേണ്ടിയാണ് തീരുമാനം ; ജനങ്ങൾക്ക് നിർഭയമായി വോട്ട് ചെയ്യാൻ അവസരമുണ്ടാകട്ടെ ; തിരഞ്ഞെടുപ്പ് തീയതി മാറ്റിയ നടപടി സ്വാഗതം ചെയ്യുന്നു’: രാഹുല്‍ മാങ്കൂട്ടത്തിൽ
സ്വന്തം ലേഖകൻ
പാലക്കാട്: കൽപ്പാത്തി രഥോത്സവത്തെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റിയ നടപടി സ്വാഗതം ചെയ്യുന്നുവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. നവംബർ 13 ൽ നിന്ന് നവംബർ 20 ലേക്കാണ് തിരെഞ്ഞെടുപ്പ് മാറ്റിയിരിക്കുന്നത്.
ജനങ്ങൾക്ക് നിർഭയമായി വോട്ട് ചെയ്യാൻ അവസരമുണ്ടാകട്ടെയെന്നും രാഹുൽ പറഞ്ഞു. വിശ്വാസികൾക്ക് വേണ്ടിയാണ് ഈ തീരുമാനമെന്ന് മാങ്കൂട്ടത്തിൽ പ്രതികരിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, തിരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് യുഡിഎഫ് നേരത്തേ രേഖാമൂലം ആവശ്യപ്പെട്ടിരുന്നുവെന്ന് വി.ഡി സതീശൻ വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ആദ്യം തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയിരുന്നതായും യുഡിഎഫ് എപ്പോഴും തിരഞ്ഞെടുപ്പിന് തയ്യാറാണെന്നും സതീശൻ പറഞ്ഞു. തിരഞ്ഞെടുപ്പ് തീയതി മാറ്റിയത് സ്വാഗതാര്‍ഹമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും പ്രതികരിച്ചിരുന്നു.
Third Eye News Live
0