play-sharp-fill
പ്രവേശനോത്സവത്തിൽ സ്വാഗത ഗാനവുമായി കുമരകം സ്വദേശികൾ

പ്രവേശനോത്സവത്തിൽ സ്വാഗത ഗാനവുമായി കുമരകം സ്വദേശികൾ

സ്വന്തം ലേഖകൻ

കുമരകം : പ്രവേശനോത്സവത്തിൽ വർണ്ണപ്പറവകൾ എന്ന സ്വാഗത ഗാനവുമായി കുമരകം സ്വദേശികൾ.

കോവിഡ് മഹാമാരിയെ തുടർന്ന് ഒന്നരവർഷത്തിന് ശേഷമാണ് തിങ്കളാഴ്ച സ്കൂളുകൾ തുറക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വിദ്യാർത്ഥികൾ മാതൃകയാകണം എന്നതാണ് ഗാനത്തിന്റെ ഉള്ളടക്കം.

കോവിഡിന്റെ ഭീതിയിൽ ഭൂരിഭാഗം മാതാപിതാക്കളും മക്കളെ സ്കൂളിൽ അയക്കാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് സ്വാഗതഗാനം തയ്യാറാക്കിയതെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു.

മാതൃഭൂമി ലേഖകൻ എസ്.ഡി.റാമിന്റെ ( ശ്രീറാം ഡേ ) വരികൾക്ക് പ്രശസ്ത ഘടം വിദ്വാൻ കുമരകം ഗണേഷ് ഗോപാലാണ് സംഗീതം നൽകിയിരിക്കുന്നത്.
മോട്ടീവ് ക്രിയേഷൻസിന്റെ ബാനറിൽ നിർമ്മിച്ച സ്വാഗതഗാനം നാട്ടുവാർത്ത യൂടൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തത്.
ഗൗരീശങ്കരി , ദേവികരാജേഷ് , ദേവീ വന്ദന എന്നിവരാണ് ഗായകർ . ആർ.കെ.ലിൽ ത്രയം (ഓർക്കസ്ട്രേഷൻ ) , സതീഷ് സദാനന്ദൻ (സംവിധാനം) , സരുൺ വൃന്ദാവൻ , അഖിൽ വൃന്ദാവൻ (ക്രാമറ ) , മാഗ്നാസ് പ്രഭു രാജ് ( ചിത്രസംയോജനം ) ലിനി മോൾ അലാ മോഡ് ബ്യൂട്ടി സ്റ്റുഡിയോ ( ചമയം) , ബിറ്റു വൃന്ദാവൻ , ടി. എസ് അജിത്ത് എന്നിവരാണ് അണിയറ പ്രവർത്തകർ. കുമരകത്തെ സ്കൂളുകളിൽ സ്വാഗതഗാനം എത്തിച്ചു നൽകിക്കഴിഞ്ഞു ‘