വണ്ണം കുറയ്ക്കാൻ ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുന്നത് ശരിയായ മാര്‍ഗ്ഗമോ? ആരോഗ്യ വിദഗ്ധര്‍ പറയുന്നത് ഇങ്ങനെ…!

Spread the love

കോട്ടയം: ഇഷ്ടമുള്ള ഭക്ഷണം കഴിക്കണം, എന്നാല്‍ ശരീരഭാരം കൂടാനും പാടില്ല-ഇന്നത്തെ കാലത്തെ മിക്കവരുടെയും ചിന്താഗതി ഇതാണ്.

video
play-sharp-fill

മാറിയ ജീവിതശൈലിയും ഭക്ഷണശീലങ്ങളും അമിതവണ്ണം സാധാരണമാക്കിയിരിക്കുന്നു. ശരീരഭാരം കുറയ്ക്കുന്നതിനെക്കുറിച്ച്‌ ചിന്തിക്കുമ്പോള്‍ പലരും ആദ്യം തിരഞ്ഞെടുക്കുന്ന മാർഗം, ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുകയും എന്നാല്‍ കലോറി കൂടിയ ഭക്ഷണത്തിൻ്റെ അളവ് കൂട്ടുക എന്നതുമാണ്.

എന്നാല്‍, ഈ രീതി ശരിയാണോ? ഭക്ഷണത്തിന്റെ അളവ് കുറച്ച്‌ കലോറി കൂടിയ ഭക്ഷണം കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ? എന്നാല്‍ ഇത് അത്ര ശരിയായ പ്രവൃത്തി അല്ലെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. അളവ് കുറയ്ക്കുന്നതിനേക്കാള്‍ പ്രധാനം, കഴിക്കുന്ന ഭക്ഷണത്തിൻ്റെ പോഷകഗുണവും സമീകൃതാഹാരവുമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടവിട്ട് ഭക്ഷണം കഴിക്കാതിരിക്കുന്നതും കലോറി നിയന്ത്രിച്ച്‌ കഴിക്കുന്നതും നിങ്ങളുടെ ശരീരത്തിന് പതിവായി പോഷകങ്ങള്‍ ലഭിക്കുന്നത് കുറക്കുമെന്ന് ഡോക്‌ടർമാർ പറയുന്നു. ഇത് മെറ്റബോളിസത്തെ തടസപ്പെടുത്തുകയും അമിതമായി ഭക്ഷണം കഴിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

നമ്മുടെ ബുദ്ധിശക്തിയേക്കാള്‍ വളരെ വേഗത്തിലാണ് ശരീര പ്രവർത്തനങ്ങള്‍ നടക്കുന്നത്. ശരീരഭാരം കുറക്കുന്നതിൻ്റെ ഭാഗമായി ഭക്ഷണം ഒഴിവാക്കി നിയന്ത്രണാധീതമായി മറ്റ് ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ ഇത് ശരീരത്തിലെ സമ്മർദ ഹോർമോണകളെ പുറന്തള്ളുന്നു. ഇതുവഴി ഭക്ഷണം വീണ്ടും വീണ്ടും കഴിക്കാനുള്ള തോന്നല്‍ ഉണ്ടാകുന്നു എന്ന് വിദഗ്‌ധർ പറയുന്നു.

ഭക്ഷണം കുറച്ച്‌ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കുമെന്നാണ് പൊതുവിലുള്ള ധാരണ. എന്നാലിത് ലളിതമായി കരുതേണ്ട.

ഭക്ഷണത്തിൻ്റെ അഭാവം മൂലം ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നു. ഇത് കോർട്ടിസോള്‍ ഉത്‌പ്പാദിപ്പിക്കുകയും ഇത് മൂലം സമ്മർദ ഹോർമോണ്‍ പ്രതികരിക്കുകയും ചെയ്യുന്നു.

ശരീരഭാരം നിയന്ത്രിക്കാനായി ഭക്ഷണ നിയന്ത്രണത്തിന് പകരം ശരിയായ ഭക്ഷണശീലങ്ങളെ ആശ്രയിക്കുന്നതാണ് ഉത്തമം. സമയം ലാഭിക്കാനായി വേഗത്തില്‍ തയ്യാറാക്കാൻ പറ്റുന്ന ഭക്ഷണം ഊർജ നിലകളില്‍ പ്രതികൂല ഫലങ്ങള്‍ സൃഷ്‌ടിക്കുന്നു. ശരിയായ അളവിലുള്ള ജലാംശം, ഭക്ഷണം എന്നിവ പതിവായി കഴിക്കാനും ആരോഗ്യ വിദഗ്‌ധർ നിർദേശിക്കുന്നു. ഭാരം നിയന്ത്രിക്കുന്നതിനൊപ്പം മെച്ചപ്പെട്ട ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനിടയില്‍ മെറ്റബോളിസം നിലനിർത്താൻ ഇത് സഹായിക്കുമെന്നും വിദഗ്‌ധർ പറയുന്നു.