video
play-sharp-fill

തടി കുറയ്ക്കാൻ പെടാപാട് പെടുകയാണോ നിങ്ങൾ? എങ്കിൽ ഇതാ തടി കുറയ്ക്കാൻ നാരങ്ങയിട്ടൊരു സ്പെഷ്യല്‍ ഡ്രിങ്ക്

തടി കുറയ്ക്കാൻ പെടാപാട് പെടുകയാണോ നിങ്ങൾ? എങ്കിൽ ഇതാ തടി കുറയ്ക്കാൻ നാരങ്ങയിട്ടൊരു സ്പെഷ്യല്‍ ഡ്രിങ്ക്

Spread the love

കോട്ടയം: തടി കുറയ്ക്കാൻ പെടാപാട് പെടുകയാണ് ഇന്ന് ആളുകള്‍. ജിമ്മിലെ വർക്ക് ഔട്ട്, ചെറു വ്യായാമങ്ങള്‍ എന്ന് തുടങ്ങി പരീക്ഷണങ്ങള്‍ ഏറെ നടത്തുന്നവരാണ് എല്ലാവരും.

എങ്കില്‍ തടി കുറയ്ക്കാൻ ഒരു സ്പെഷ്യല്‍ നാരാങ്ങ വെള്ളമായാലോ! നാരങ്ങ, ജീരകം, തേൻ, വെള്ളം എന്നിവയാണ് ഇതിന്റെ ചേരുവകള്‍.

ഈ സ്പെഷ്യല്‍ ഡ്രിങ്ക് ശരീരത്തില്‍ നിന്ന് അധിക കലോറിയെ ഒഴിവാക്കുന്നതിലൂടെ ശരീരഭാരം നിയന്ത്രിക്കാനാകും. കൂടാതെ അസിഡിറ്റി, ഗ്യാസ് കെട്ടി വയറു വീര്‍ത്തിരിക്കുക തുടങ്ങിയ അവസ്ഥകളെ തടയാനും ദഹനം മെച്ചപ്പെടുത്താനും ഇവ ഗുണം ചെയ്യും.
വിറ്റാമിന്‍ സി ധാരാളം അടങ്ങിയ നാരങ്ങ വെള്ളത്തില്‍ ജീരകം ചേര്‍ത്ത് കുടിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഗുണം ചെയ്യും. കൂടാതെ ശരീരത്തില്‍ ജലാംശം നിലനിർത്താനും ഇത് സഹായിക്കും. ശരീരത്തിലെ വിഷാംശങ്ങളെ പുറംതള്ളാനും കൊളസ്ട്രോളും പ്രമേഹവും നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ കുടിക്കാം. മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണിത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്പെഷ്യല്‍ ഡ്രിങ്ക് തയ്യാറാക്കാം

ഒരു രണ്ടു ഗ്ലാസ് വെള്ളത്തില്‍ ഒരു ടേബിള്‍സ്പൂണ്‍ ജീരകം രാത്രി കുതിർത്തു വെയ്ക്കാം. പിറ്റേന്ന് രാവിലെ ഈ വെള്ളം ചെറുതീയില്‍ തിളപ്പിച്ചെടുക്കാം. ശേഷം ഇതിലേക്ക് പകുതി നാരങ്ങാ പിഴിഞ്ഞൊഴിയ്ക്കണം. ഒരു ടീസ്പൂണ്‍ തേനും കൂടി ചേർത്താല്‍ നാരങ്ങ ജീരകവെള്ളം റെഡി. തേന്‍ നിര്‍ബന്ധമില്ല, വേണമെങ്കില്‍ ഒഴിവാക്കാം. ഇത് രാവിലെ വെറും വയറ്റില്‍ കുടിക്കുന്നതാണ് നല്ലത്.