
കോട്ടയം: ശരീരഭാരം കുറയ്ക്കുക എന്നത് വലിയൊരു വെല്ലുവിളിയാണ്.
പട്ടികിടന്നും മറ്റുമാണ് പലരും ശരീരഭാരം കുറയ്ക്കുന്നത്. എന്നാല്‍ ഡ്രൈ ഫ്രൂട്ട്സുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വളരെയധികം നല്ലതാണ്.
കലോറി കൂടുതലാണെങ്കിലും വിശപ്പ് കുറയ്ക്കാനും ഊർജ്ജം സ്ഥിരമായി നിലനിർത്താനും സഹായിക്കുന്ന പ്രോട്ടീൻ, ഫൈബർ, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവ ഡ്രൈ ഫ്രൂട്ട്സുകളില്‍ അടങ്ങിയിട്ടുണ്ട്. ബദാം പതിവായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബദാം
ദിവസേന നാലോ അഞ്ചോ ബദാം കഴിക്കുന്നത് നല്ലതാണെന്ന് ഡോക്ടർ പറയുന്നു. മഗ്നീഷ്യം, വിറ്റാമിൻ ഇ, ചെമ്ബ്, കാല്‍സ്യം, പ്രോട്ടീൻ എന്നിവയാല്‍ സമ്പുഷ്ടമാണ് ബദാം. അതിലെ ഫൈബറും കൊഴുപ്പും വിശപ്പ് വൈകിപ്പിക്കുന്നതിനും സഹായിക്കുന്നു.
ഡ്രൈ ഫ്രൂട്ട്സ് കഴിക്കാത്തവരെ അപേക്ഷിച്ച് ബദാം പതിവായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നവർക്ക് കൂടുതല്‍ ശരീരഭാരം കുറയുന്നതായി ജേണല്‍ ഓഫ് റിസർച്ച് ഇൻ മെഡിക്കല്‍ സയൻസിലെ പഠനം വ്യക്തമാക്കിയിരുന്നു.
വാല്‍നട്ട്
വാല്‍നട്ടില്‍ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ട്രൈഗ്ലിസറൈഡുകള്‍ കുറയ്ക്കാനും ശരീരത്തിലെ നീർവീക്കം തടയാനും സഹായിക്കുന്നു. മിതമായ അളവില്‍ വാള്‍നട്ട് കഴിക്കുന്നത് വയറു നിറഞ്ഞെന്ന തോന്നലിന് കാരണമാകും.
നിലക്കടല
നിലക്കടലയില്‍ പ്രോട്ടീൻ, നാരുകള്‍, മോണോസാച്ചുറേറ്റഡ് കൊഴുപ്പുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. ഭക്ഷണത്തിന് മുമ്ബ് 35 ഗ്രാം നിലക്കടല കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് ന്യൂട്രിയന്റ്സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനവും വ്യക്തമാക്കുന്നു.
ഈന്തപ്പഴം
ഈന്തപ്പഴത്തില്‍ നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ മറ്റ് മധുരമുള്ള ഭക്ഷണങ്ങളെ അപേക്ഷിച്ചുണ്ടാകുന്ന ക്ഷീണം ഇവ തടയുന്നു. ഈന്തപ്പഴത്തിലെ ആൻ്റിഓക്സിഡൻ്റ്, ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ ഉപാപചയ ആരോഗ്യത്തിന് നല്ലതാണ്. മറ്റ് പല മധുരമുള്ള ലഘുഭക്ഷണങ്ങളെ അപേക്ഷിച്ച് ഇവയുടെ ഗ്ലൈസെമിക് ഇൻഡെക്സ് കുറവാണെന്നതിനാലും ഇവയെ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
പ്രൂണ്‍സ്
പ്രൂണ്‍സ് അഥവാ ഉണങ്ങിയ പ്ലമ്മില്‍ ധാരാളം നാരുകളും ആൻ്റിഓക്സിഡൻ്റുകളും അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം, മഗ്നീഷ്യം, വിറ്റാമിൻ കെ എന്നീ പോഷകങ്ങളും ഇതിലുണ്ട്. അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ പ്രൂണ്‍സ് നല്ലതാണെന്ന് മക്മാസ്റ്റർ യൂണിവേഴ്സിറ്റിയിലെ ഡിപ്പാർട്ട്മെൻ്റ് ഓഫ് മെഡിസിൻ നടത്തിയ ഒരു പഠനത്തില്‍ പറയുന്നു.



