ശരീരഭാരം കുറച്ച് ആരോഗ്യത്തെ നിലനിര്‍ത്താൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ..? എങ്കിലിതാ അതിന് സഹായിക്കുന്ന മോണിംഗ് ഡ്രിങ്ക്സ്

Spread the love

കോട്ടയം: രാവിലെ കഴിക്കുന്ന ഭക്ഷണം ദിനവ്യാപകമായ ആരോഗ്യത്തെ നിലനിർത്താൻ നിർണായകമാണ്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കായി ചില പാനീയങ്ങള്‍ രാവിലെ കുടിക്കുന്നത് സഹായകമാണ്.

video
play-sharp-fill

1. ഗ്രീൻ ടീ
നിരവധി ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ ഗ്രീൻ ടീ ദിവസവും രാവിലെ കുടിക്കുന്നത് കലോറി കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു.

2. ചെറുചൂടുള്ള നാരങ്ങ വെള്ളം
ദിവസവും ചെറുചൂടുള്ള നാരങ്ങ വെള്ളം കുടിക്കുന്നത് ശരീരത്തെ ഹൈഡ്രേറ്റുചെയ്യാനും മാലിന്യങ്ങള്‍ നീക്കം ചെയ്യാനും സഹായകമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

3. ഇഞ്ചി ചായ
ഇഞ്ചി ചായ കുടിക്കുന്നത് മെറ്റബോളിസം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. കൂടാതെ കലോറി കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും, വീക്കം കുറക്കാനും ഇത് ഫലപ്രദമാണ്.

4. ആപ്പിള്‍ സിഡർ വിനാഗിരി
രക്തത്തിലെ പഞ്ചസാര അളവ് കുറയ്ക്കാനും വിശപ്പ് നിയന്ത്രിക്കാനും ആപ്പിള്‍ സിഡർ വിനാഗിരി സഹായിക്കുന്നു. ചെറിയ അളവില്‍ വെള്ളത്തില്‍ കലർത്തി രാവിലെ കുടിക്കുന്നത് നല്ലതാണ്.

5. ചിയ സീഡ് വാട്ടർ
ചിയ സീഡില്‍ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് കുടിക്കുന്നത് വയറ് നിറക്കാനും വിശപ്പ് കുറയ്ക്കാനും സഹായിക്കുന്നു. ദിവസവും രാവിലെ ചിയ സീഡ് വാട്ടർ കുടിക്കാൻ കഴിയും.