
വെയിറ്റ് ലിഫ്റ്റിങ് ലോകചാമ്പ്യൻഷിപ്പ്: സ്വർണ്ണ മെഡൽ കരസ്ഥമാക്കി ഹരിപ്പാട് സ്വദേശിനി
ഹരിപ്പാട്: ദക്ഷിണാഫ്രിക്കയിൽ നടന്ന ലോക വെയിറ്റ് ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ ഹരിപ്പാട് സ്വദേശിനി അമേയ വിനോദ് നാല് സ്വർണ്ണ മെഡലുകൾ കരസ്ഥമാക്കി. 84 കിലോ വിഭാഗത്തിൽ 510 കിലോഗ്രാം ഉയർത്തിയാണ് അമേയയുടെ വിജയം.
നിലവിലെ മൂന്ന് കോമൺവെൽത്ത് റെക്കോർഡ് മറികടന്നാണ് അമേയ സ്വർണ്ണ മെഡലുകൾ നേടിയത്. സ്റ്റേറ്റ്, നാഷണൽ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പുകളിൽ ജേതാവാണ് അമേയ. 40 ഓളം ഗോൾഡ് മെഡലുകൾ അമേയ നേടിയിട്ടുണ്ട്.
ആലപ്പുഴ ഹരിപ്പാട് പുത്തൻപുരക്കൽ വിനോദിന്റെയും മഞ്ജുവിന്റെയും മകളാണ് അമേയ. തൃക്കാക്കര ഭാരത് മാതാകോളജിൽ രണ്ടാവർഷ ബിരുദ വിദ്യാർഥിയാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0