ശരീരഭാരം കുറയ്ക്കണോ? 4 മാസം കൊണ്ട് 25 കിലോ കുറയ്ക്കാം; ഈ ഭക്ഷണങ്ങൾ കഴിച്ചു നോക്കൂ

Spread the love

തിരക്കുപിടിച്ച ഇക്കാലത്ത് ശരീരഭാരം കുറയ്ക്കാനായി പെടാപ്പാട് പെടുന്നവർ ഏറെയാണ്. ജിമ്മില്‍ പോകുന്നതും കര്‍ശന ഡയറ്റുകളും ഒരു ഘട്ടം കഴിയുമ്പോള്‍ മടുപ്പായി മാറും.

എന്നാൽ, ജിമ്മിൽ പോകാൻ സമയമില്ലാത്ത തങ്ങൾ എങ്ങനെ ശരീരഭാരം കുറയ്ക്കുമെന്ന് ആശങ്കപ്പെടുന്നവരും നിരവധിയാണ്. എന്നാൽ ഇനി ഒന്നുകൊണ്ടും പേടിക്കേണ്ട ശരീര ഭാരം എളുപ്പത്തില്‍ കുറയ്ക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. ഈ 5 ഭക്ഷണങ്ങള്‍ കഴിക്കുന്നത് വണ്ണം എളുപ്പത്തില്‍ കുറയ്ക്കാൻ സഹായിക്കും.

1. മുട്ടകള്‍, പച്ചക്കറികള്‍, മത്തി, ഗ്രീൻ ടീ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പച്ചക്കറികള്‍, അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും, വയറു നിറയാനും, കലോറി കുറവുണ്ടാകാനും സഹായിക്കുന്നു. പച്ചക്കറികളില്‍ കലോറി വളരെ കുറവാണ്. വളരെ കുറച്ച്‌ എണ്ണയില്‍ തയ്യാറാക്കുന്നുവെന്ന് ഉറപ്പാക്കുക.

2. പുഴുങ്ങിയ മുട്ടയും അവോക്കാഡോയും

പ്രഭാതഭക്ഷണത്തിന് ഗ്രീൻ ടീക്കൊപ്പം പുഴുങ്ങിയ മുട്ടയും അവോക്കാഡോയും കഴിക്കുക. പ്രോട്ടീനുകളും ആരോഗ്യകരമായ കൊഴുപ്പുകളും കൊണ്ട് സമ്ബുഷ്ടമായ ഈ ഭക്ഷണം വയറു നിറയ്ക്കുകയും ഊർജം നല്‍കുകയും ചെയ്യും. എരിവിനായി മുട്ടയില്‍ കുരുമുളക് ചേർക്കാം.

3. ഫിഷ് പെപ്പർ സൂപ്പും പഴുക്കാത്ത വാഴപ്പഴവും

പ്രൊട്ടീൻ അടങ്ങിയതും, നാരുകള്‍ കൂടുതലുള്ളതും, പഞ്ചസാര കുറഞ്ഞതുമായ ഈ അത്ഭുതകരമായ കോമ്ബിനേഷൻ ശരീരഭാരം കുറയ്ക്കാനുള്ള യാത്രയില്‍ ഉള്‍പ്പെടുത്തുക.

4. ഓട്സും മെലണ്‍ സൂപ്പും

ഓട്സില്‍ നാരുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. മെലണ്‍ സൂപ്പിനൊപ്പം ഇത് വളരെ മികച്ചതാണ്. ഉപവാസ സമയത്ത് ഉച്ചഭക്ഷണമായോ ആദ്യ ഭക്ഷണമായോ കഴിക്കുന്നതാണ് നല്ലത്.

5. ഒരു പാത്രം യോഗർട്ട്

ഗ്രീക്ക് യോഗർട്ട്, ആപ്പിള്‍, നിലക്കടല, മുന്തിരി എന്നിവ കഴിക്കാൻ ശ്രദ്ധിക്കുക. പ്രഭാതഭക്ഷണത്തിനോ അത്താഴത്തിനോ ലഘുഭക്ഷണത്തിനോ അനുയോജ്യമാണ്.