video
play-sharp-fill

‘അയാൾക്ക് പണം മാത്രം മതി,അതിനപ്പുറം ഒന്നും ചെയ്യാനില്ല:ജീവിതം പരീക്ഷണമാക്കാൻ പറ്റില്ലെന്ന് -ദിവ്യ ശ്രീധർ

‘അയാൾക്ക് പണം മാത്രം മതി,അതിനപ്പുറം ഒന്നും ചെയ്യാനില്ല:ജീവിതം പരീക്ഷണമാക്കാൻ പറ്റില്ലെന്ന് -ദിവ്യ ശ്രീധർ

Spread the love

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതരാണ് ദിവ്യ ശ്രീധറും ക്രിസ് വേണു ഗോപാലും.സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയ വിവാഹമായിരുന്നു ഇരുവരുടെയും. അടുത്തിടെ വിവാഹിതരായ ഇരുവർക്കും ആശംസകള്‍ക്കൊപ്പം ധാരാളം അധിക്ഷേപങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്.

ഇപ്പോഴിതാ തന്റെ മുന്‍ പ്രണയത്തെക്കുറിച്ച്‌ സംസാരിക്കുകയാണ് ദിവ്യ.ഈ ബന്ധം പിരിഞ്ഞ ശേഷം പ്രണയം ഉണ്ടായിട്ടുണ്ട്. എന്നാല്‍ അയാള്‍ക്ക് പണം മാത്രമായിരുന്നു ലക്ഷ്യമെന്നാണ് ദിവ്യ പറയുന്നത്.’പതിനാല് വര്‍ഷത്തിന് ശേഷമാണ് ആദ്യത്തെ വിവാഹം പിരിയുന്നത്. അതിന് ശേഷം എനിക്കൊരു ഇഷ്ടം ഉണ്ടായിട്ടില്ല എന്ന് ഞാന്‍ എവിടേയും പറഞ്ഞിട്ടില്ല.ഉണ്ടായിട്ടുണ്ട്’. പക്ഷെ അത് ആളുകൾ പറയുന്നതുപോലെ കാമത്തിനുവേണ്ടിയല്ല,ജീവിതത്തില്‍ സെറ്റില്‍ ആകണം, രക്ഷപ്പെടണം എന്നൊക്കെ കരുതിയാണ്.

‘എനിക്കൊരു അസുഖം വരുമ്പോൾ, സങ്കടം ഉണ്ടാകുമ്പോൾ,കൂടെ നിൽക്കാൻ ഒരാൾ.ഒരു കുടുംബമായി മാറാൻ ഒരാൾ’അങ്ങനൊന്ന് എന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്. രക്ഷപ്പെടുമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷെ ഉണ്ടായില്ല. എന്റെ ജീവിതത്തില്‍ സംഭവിച്ചത് അങ്ങനെയാണ്. കല്യാണമൊന്നും കഴിച്ചില്ല. ഇഷ്ടമുണ്ടായിരുന്നുവെന്ന് മാത്രം” എന്നാണ് ദിവ്യ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

“അവരും നമ്മളെ കാണുന്നത് ആ ഒരു കണ്ണിലല്ല. അവര്‍ക്കെല്ലാം പണം മതി. നമ്മള്‍ ആര്‍ട്ടിസ്റ്റാണല്ലോ. എന്ത് ചോദിച്ചാലും കിട്ടും എന്ന തോന്നലാണ്. പിന്നീട് എനിക്കും തോന്നി, ഈ ഫീല്‍ഡില്‍ പിടിച്ച്‌ നില്‍ക്കാന്‍ പറ്റുന്നതിന് ഒരു പരിധിയുണ്ട്. മാക്‌സിമം രണ്ട് കൊല്ലം. അതിനപ്പുറം ഒന്നും ചെയ്യാനില്ല. എനിക്ക് ആരുമില്ല. സപ്പോര്‍ട്ട് ചെയ്യാന്‍ വേറാരുമില്ല എന്നെല്ലാം.

എല്ലാവരും എന്നോട് ചോദിക്കും ലിവിംഗ് ടുഗദര്‍ ആയി നിന്നൂടെ എന്നൊക്കെ. അത് എനിക്ക് ഒട്ടും ശാശ്വതമല്ല. കല്യാണം കഴിക്കാത്തവര്‍ക്ക് ജീവിതം ഒരു പരീക്ഷണം പോലെ കൊണ്ടു പോകാം.പക്ഷെ എനിക്കത് പറ്റില്ലെന്നാണ് ദിവ്യ വിവാഹം കഴിക്കാനുണ്ടായ കാരണത്തെക്കുറിച്ച്‌ പറയുന്നത്.നാളെ മോള്‍ കല്യാണം കഴിക്കാന്‍ നേരം ഇതാര് എന്ന് ചോദിച്ചാല്‍ എന്റെ ഭര്‍ത്താവ് ആണെന്ന് പറയാന്‍ പറ്റില്ല. എനിക്കത് പറ്റണം. അതുകൊണ്ടാണ് നാലാള്‍ അറിയെ, മക്കള്‍ക്ക് അച്ഛനായി, എനിക്ക് ഭര്‍ത്താവായി, നിയമപരമായി കല്യാണം കഴിക്കാന്‍ തീരുമാനിക്കുന്നതെന്നാണ് താരം പറയുന്നത്.

“എന്റെ സങ്കടം ദൈവം കണ്ടതുകൊണ്ടാണ് ക്രിസുമായുള്ള വിവാഹം നടന്നത്”.ഗുരുവായൂര്‍ വച്ചായിരുന്നു ക്രിസും ദിവ്യയും വിവാഹിതരായത്. വിവാഹ സമയത്ത് തന്നെ സോഷ്യല്‍ മീഡിയയുടെ കടുത്ത അധിക്ഷേപങ്ങള്‍ ഇരുവര്‍ക്കും നേരിടേണ്ടി വന്നിരുന്നു