
മലപ്പുറം: പരപ്പനങ്ങാടിയിൽ വിവാഹ ആഘോഷം പൊലിപ്പിക്കുന്നതിനായി ഓടിക്കൊണ്ടിരുന്ന കാറുകളിൽ നൃത്തവും അഭ്യാസപ്രകടനവും. യുവാക്കൾക്കെതിരേ പരപ്പനങ്ങാടി പോലീസ് കേസെടുത്തു. ശനിയാഴ്ചയായിരുന്നു സംംഭവം.
മണവാളനെ അനുഗമിച്ചവരുടെ രണ്ടു കാറുകളിലാണ് കാറിന്റെ ഡിക്കി തുറന്ന് കാൽ പുറത്തേക്കിട്ടും സൺറൂഫിനുള്ളിലൂടെ തലയിട്ട് അപകടകരമാംവിധം നൃത്തവും അഭ്യാസങ്ങളും നടത്തിയും പ്രകടനം നടത്തിയത്.
അപകടസാധ്യതാ മുന്നറിയിപ്പു നൽകിയിട്ടും യുവാക്കൾ നൃത്തം തുടർന്നു. പരപ്പനങ്ങാടി-കോഴിക്കോട് റോഡിൽ ചെട്ടിപ്പടിയിൽവെച്ച് ഇവരുടെ അഭ്യാസപ്രകടനങ്ങൾ വീഡിയോയിൽ പകർത്തിയയാൾ ഇതിനെതിരേ നടപടി ആവശ്യപ്പെട്ട് പരപ്പനങ്ങാടി പോലീസിൽ പരാതി നൽകി. തുടർന്ന് വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


