തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായ മഴ.
തിരുവനന്തപുരത്ത് അടക്കം മഴയും കാറ്റും ശക്തമാണ്. അതിതീവ്ര മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് വടക്കന്‍ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.
ഇന്ന് കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് ഒറാഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്. അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ കേരളാ തീരത്ത് മത്സ്യബന്ധനം പാടില്ലെന്നും കള്ളക്കടല്‍ പ്രതിഭാസത്തെ തുടര്‍ന്ന് കടലാക്രമണ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.
കനത്തമഴയില്‍ തലസ്ഥാന നഗരത്തില്‍ വ്യാപക നാശം. രാത്രി പെയ്ത മഴയ്‌ക്കൊപ്പമുണ്ടായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണതോടെ റോഡും ഗതാഗതവും വൈദ്യുതി ബന്ധം താറുമാറായി. നഗരത്തിലെ പല പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു.
വെള്ളയമ്പലം – ആല്‍ത്തറമൂട്ടില്‍ റോഡിന് കുറുകെ മരം ഒടിഞ്ഞുവീണു. വെള്ളയമ്പലത്ത് രാജ് ഭവന് സമീപം മരം ഒടിഞ്ഞു വീണു ഗതാഗതം തടസപ്പെട്ടു.
കാട്ടാക്കട, മാറനല്ലൂര്‍,മൂങ്ങോട് എന്നിവിടങ്ങളിലും മരം കടപുഴകി വീണു. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന് സമീപം മരം കടപുഴകി റോഡിലേക്ക് വീണു. ഇതേത്തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു.