
കോട്ടയം: അത്തം കറുത്താല്‍ ഓണം വെളുക്കുമെന്ന് ഒരു പഴമൊഴിയുണ്ട്, അത്തത്തിന് മഴ പെയ്താല്‍ ഓണത്തിന് മഴയുണ്ടാകില്ലെന്നാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.
എന്നാല്‍ ഇത്തവണ അത്തം കറുത്തു, തിരുവോണവും അതുപോലെ കറുക്കുമെന്ന റിപ്പോര്‍ട്ടുകളാണ് കാലാവസ്ഥ വകുപ്പ് പുറത്തുവിടുന്നത്.
സംസ്ഥാനത്ത് നാളെ (സെപ്റ്റംബര്‍ 3) മുതല്‍ മഴ വീണ്ടും ശക്തമാകും. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടു. സെപ്റ്റംബര്‍ മാസത്തിലെ ആദ്യത്തെ ന്യൂനമര്‍ദമാണ് ഉണ്ടായിരിക്കുന്നത്. ഇതുമൂലം കേരളത്തില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബുധനാഴ്ചയോടെ ന്യൂനമര്‍ദം ഒഡിഷ തീരത്തേക്ക് നീങ്ങുമെന്നാണ് പ്രതീക്ഷ. ഇതിന്റെ അടിസ്ഥാനത്തില്‍ ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്.