സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലർട്ട്; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മലയോര മേഖലകളില്‍ മുന്നറിയിപ്പ് നല്‍കി അധികൃതര്‍

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയെത്തുടർന്ന് കാലവസ്ഥാ മുന്നറിയിപ്പുകളില്‍ മാറ്റം.

video
play-sharp-fill

കാസർകോട്, കണ്ണൂർ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

ഇതുകൂടാതെ, കോഴിക്കോട്, വയനാട്, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ സാധാരണ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലയോര മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ പുലർത്തണമെന്ന് അധികൃതർ അറിയിച്ചു.
ബുധനാഴ്ച വരെ സംസ്ഥാനത്ത് കാലവർഷം ശക്തമായി തുടരുമെന്ന് പ്രതീക്ഷിക്കുന്നു. വിവിധ ജില്ലകളിലെ സാഹചര്യങ്ങള്‍ വിലയിരുത്തി ആവശ്യമായ മുൻകരുതലുകള്‍ സ്വീകരിക്കാൻ കളക്ടർമാർക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്.

ആളപായമില്ലെങ്കിലും, നാശനഷ്ടങ്ങള്‍ വിലയിരുത്തി വരികയാണ്. അടുത്ത ദിവസങ്ങളില്‍ മഴയുടെ ശക്തി കൂടാനോ കുറയാനോ ഉള്ള സാധ്യതകളും നിലവിലുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണം.