
തിരുവനന്തപുരം: കേരളത്തില്‍ മഴയുടെ ശക്തികുറയുന്നു.
ഇന്ന് ഓഗസ്റ്റ് 20, ബുധനാഴ്ച ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. എന്നാല്‍ സംസ്ഥാനത്ത് വ്യാപകമായ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ശക്തമായ കാറ്റും ഉണ്ടായേക്കാം. അപകട സാധ്യതാ മേഖലകളിലുള്ളവര്‍ നിര്‍ദേശാനുസരണം മാറി താമസിക്കുക.
ഇന്ന് കണ്ണൂര്‍, കാസറഗോഡ്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നീടത് കാലാവസ്ഥ വകുപ്പ് പിന്‍വലിച്ചു.
ദിവസങ്ങള്‍ക്ക് ശേഷമാണ് മഴ മുന്നറിയിപ്പില്ലാത്ത ഒരു ദിനം കേരളത്തില്‍ വന്നെത്തുന്ന് എന്നതും ശ്രദ്ധേയം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
24 മണിക്കൂറില്‍ 204.4 മില്ലിമീറ്ററില്‍ കൂടുതല്‍ മഴയുണ്ടെങ്കില്‍ മാത്രമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കാറുള്ളത്. 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെയാണെങ്കില്‍ ഓറഞ്ച് അലര്‍ട്ടും, 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴയാണെങ്കില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിക്കുന്നു.