സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; അപകട മേഖലകളില്‍ താമസിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടാതെ കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളില്‍ മഞ്ഞ മുന്നറിയിപ്പും നിലനില്‍ക്കുന്നു.

നാളെയും മിക്ക ജില്ലകളിലും ശക്തമായ മഴ ലഭിക്കാനാണ് സാധ്യത. എന്നാല്‍ ബുധനാഴ്ചയ്ക്ക് ശേഷം മഴയില്‍ കുറവ് സംഭവിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് വിലയിരുത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർച്ചയായ മഴ കാരണം പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സ്കൂളുകള്‍, അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷൻ സെൻററുകള്‍ എന്നിവയ്ക്കാണ് അവധി ബാധകമാകുക. കോളേജുകള്‍ക്ക് അവധി ബാധകമല്ല. മറ്റ് ജില്ലകളില്‍ എവിടെയും അവധി പ്രഖ്യാപിച്ചിട്ടില്ല.

മഴയുടെ തീവ്രത കണക്കിലെടുത്ത് ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവർക്ക് അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറേണ്ടതുണ്ട്. നദീതടങ്ങള്‍, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങള്‍ എന്നിവിടങ്ങളിലും ജാഗ്രത പാലിക്കണം.

ദുരന്തസാധ്യത കൂടുതലുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവർക്ക് പ്രദേശത്ത് ക്യാമ്പുകള്‍ തുറന്നിട്ടുണ്ടോ എന്ന് ഉറപ്പാക്കുകയും പകല്‍സമയത്ത് തന്നെ അവിടേക്ക് മാറി താമസിക്കുകയും ചെയ്യണമെന്ന് അധികൃതർ നിർദേശിക്കുന്നു. അതിനായി തദ്ദേശ സ്ഥാപനങ്ങളുടെയും റവന്യൂ അധികാരികളുടെയും സഹായം തേടാവുന്നതാണ്.