കേരളത്തിൽ അതിശക്തമായ മഴ വരുന്നു; ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്; കോട്ടയം ഉൾപ്പെടെ ഒൻപത് ജില്ലകളിൽ യെലോ അലർട്ട്; 50 കിലോമീറ്റർവരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യത

Spread the love

തിരുവനന്തപുരം: കേരളത്തിൽ അടുത്ത 5 ദിവസം നേരിയ, ഇടത്തരം മഴയ്ക്ക് സാധ്യത.

video
play-sharp-fill

ഓഗസ്റ്റ് 16 മുതൽ 19 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും ഓഗസ്റ്റ് 16-20 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഓഗസ്റ്റ് 16 മുതൽ 19 വരെ 40 മുതൽ 50 കിലോമീറ്റർവരെ വേഗത്തിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്. നാളെ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെലോ അലർട്ട്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെ യെലോ അലർട്ട്.

തെക്കൻ ഛത്തീസ്‌ഗഡിന് മുകളിലായി ന്യൂനമർദം സ്ഥിതിചെയ്യുന്നു. പടിഞ്ഞാറ് വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു ശക്തി കുറഞ്ഞു ചക്രവാതച്ചുഴിയായി ഓഗസ്റ്റ് 18ഓടെ ഗുജറാത്തിന് മുകളിൽ എത്തിച്ചേരാൻ സാധ്യതയുണ്ട്.

വടക്കു പടിഞ്ഞാറൻ- മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ഓഗസ്റ്റ് 18 ഓടെ പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്.