
തിരുവനന്തപുരം : സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
അതിശക്തമായ മഴയ്ക്കൊപ്പം 60 കിലോമീറ്റർ വരെ വേഗതയില്‍ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ജൂണ്‍ 11, 12 തീയതികളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെയും ജൂണ്‍ 13 മുതല്‍ 15 വരെ മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാദ്ധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കേരളത്തില്‍ ഇന്ന് എല്ലാ ജില്ലകളിലും മഴയ്ക്ക് സാദ്ധ്യതയുണ്ട്.
തെക്കൻ ചൈനാ കടലില്‍ ചുഴലിക്കാറ്റ് ഭീശഷണി നിലനില്‍ക്കുന്നുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. അറബിക്കടലില്‍ കാലവർഷക്കാറ്റ് പതിയെ ശക്തി പ്രാപിക്കുന്നുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതിനാല്‍ കേരളം ഉള്‍പ്പെടെയുള്ള കർണാടക, ഗോവ, മഹാരാഷ്ട്ര പശ്ചിമ തീരത്ത് ഇനിയുള്ള 78 ദിവസം വീണ്ടും ശക്തമായ മഴക്ക് സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.