സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; രണ്ട് തെക്കൻ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; മത്സ്യബന്ധനത്തിന് വിലക്ക്

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്.

video
play-sharp-fill

വിവിധ ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലർട്ട് ആണ്. രണ്ട് തെക്കൻ ജില്ലകളിലാണ് യെല്ലോ അലർട്ട്.

തിരുവനന്തപുരം കൊല്ലം ജില്ലകളിലാണ് പ്രത്യേകം മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ ഇന്നും(വ്യാഴം ) നാളെയും (വെള്ളി) തെക്കൻ ശ്രീലങ്കൻ തീരം, തെക്കുപടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിനോട് ചേർന്ന പ്രദേശങ്ങള്‍, ഗള്‍ഫ് ഓഫ് മാന്നാർ അതിനോട് ചേർന്നുള്ള കന്യാകുമാരി പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയും സാധ്യത എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഈ തീയതികളില്‍ ഈ പറഞ്ഞ പ്രദേശങ്ങളില്‍ മത്സ്യബന്ധന പോകാൻ പാടുള്ളതല്ല എന്നും നിർദ്ദേശം. കൂടാതെ അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം ജില്ലയില്‍ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.