പുതിയ ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; തെക്കൻ ജില്ലകളില്‍ കനത്ത മഴ; മൂന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത.

video
play-sharp-fill

തെക്കൻ കേരളത്തിന് സമീപം പുതുതായി രൂപപ്പെട്ട ചക്രവാതച്ചുഴിയാണ് കാരണം. സംസ്ഥാനത്തുടനീളം മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും തെക്കൻ ജില്ലകളില്‍ കനത്ത മഴയ്ക്കുള്ള സാധ്യതയുണ്ട്.

ഉച്ചയ്ക്ക് ശേഷവും രാത്രിയും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിദഗ്ദരുടെ മുന്നറിയിപ്പ്. സംസ്ഥാനത്ത് പൊതുവെ മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മധ്യകേരളത്തിലും തെക്കൻ കേരളത്തിലും മഴ സജീവമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, എറണാകുളം എന്നീ ജില്ലകളില്‍ മഴസാധ്യത പ്രവചിക്കപ്പെടുന്നു. തിരുവനന്തപുരം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ടാണ്.