സംസ്ഥാനത്ത് അതിശക്ത മഴ തുടരും…! ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത; എല്ലാ ജില്ലകളിലും മുന്നറിയിപ്പ്; നാലിടത്ത് ഓറഞ്ച് അലര്‍ട്ട്

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരും.

video
play-sharp-fill

എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നിലനില്‍ക്കുകയാണ്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതിയ മുന്നറിയിപ്പ് പ്രകാരം നാലിടങ്ങളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

പുഴയോ മലമേഖലയോ സമീപിച്ച്‌ അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചിട്ടുണ്ട്. മഴയ്ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.
അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓറഞ്ച് അലർട്ട്
20/10/2025 – ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്

22/10/2025 – പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം

23/10/2025 – കോഴിക്കോട്, വയനാട്

24/10/2025 – കണ്ണൂർ, കാസറഗോഡ്

ഈ ജില്ലകളില്‍ 24 മണിക്കൂറിനിടെ 115.6 മില്ലിമീറ്ററില്‍ നിന്ന് 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാമെന്നാണ് മുന്നറിയിപ്പ്.

യെല്ലോ അലർട്ട്
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് ഉള്‍പ്പെടെ സംസ്ഥാനത്തിൻറെ ഭൂരിഭാഗം ഭാഗങ്ങളിലും അടുത്ത അഞ്ച് ദിവസം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.