കേരളത്തില്‍ മഴ കനക്കുന്നു; കോട്ടയം ഉൾപ്പെടെ മൂന്ന് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്; ഇന്ന് മുതല്‍ അഞ്ച് ദിവസം മത്സ്യബന്ധനത്തിന് വിലക്ക്

Spread the love

തിരുവനന്തപുരം: കേരളത്തില്‍ മഴ ശക്തിയാർജ്ജിക്കുന്നതിനാല്‍ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകള്‍ പ്രഖ്യാപിച്ചു.

video
play-sharp-fill

ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മിമി മുതല്‍ 204.4 മിമി വരെ മഴ ലഭിച്ചേക്കും.

ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകള്‍;

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശനിയാഴ്ച -പത്തനംതിട്ട, കോട്ടയം, ഇടുക്കി

ഞായറാഴ്ച -മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്

യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകള്‍;

ശനിയാഴ്ച -എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
ഞായറാഴ്ച -പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട്
തിങ്കളാഴ്ച -പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ശനിയാഴ്ച മുതല്‍ ബുധനാഴ്ച(22) വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.കേരള – കർണാടക തീരങ്ങളിലും അതിനോട് ചേർന്ന കടല്‍ പ്രദേശങ്ങളിലും മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.