
തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിമുതല്‍ ഉച്ചയ്ക്ക് ശേഷമോ രാത്രിയിലോ ഇടിമിന്നലോട് കൂടിയ കിഴക്കൻ മഴയ്ക്ക് സാധ്യതയുണ്ടെന്ന് സ്വകാര്യ കാലാവസ്ഥാ വിദഗ്ധർ.
ഈ മഴ കൂടുതലും മലയോര മേഖലയിലാണ് പ്രതീക്ഷിക്കുന്നത്. അതിനാല്‍ ഈ സ്ഥലങ്ങളില്‍ ഉള്ളവർ ജാഗ്രത പാലിക്കണം.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ ചില ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പുള്ളത്. നാളെയും ശക്തമായ മഴ തുടരാനുള്ള സാധ്യത കണക്കിലെടുത്ത് ഇവിടെ മഞ്ഞ മുന്നറിയിപ്പു തന്നെയാണ് ഉള്ളത്.
ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നല്കി.



