
തിരുവനന്തപുരം: കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
ഒറ്റപ്പെട്ട മഴയ്ക്ക് പുറമെ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. എന്നാല്‍ ഇന്ന് മുതല്‍ എവിടെയും പ്രത്യേക മഴ മുന്നറിയിപ്പുകളില്ല.
അതേസമയം അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തെക്കൻ ഒഡീഷയ്ക്ക് മുകളില്‍ തീവ്ര ന്യുനമർദ്ദം സ്ഥിതിചെയ്യുന്നു. ഇത് പടിഞ്ഞാറോട്ട് നീങ്ങി തെക്കൻ ഒഡീഷക്കും ഛത്തീസ്ഗഢും വഴി നീങ്ങി, ശക്തികൂടിയ ന്യുനമർദ്ദമായി മാറാൻ സാധ്യതയുണ്ട്.
നാളെയോടെ വടക്കൻ ആൻഡമാൻ കടലില്‍ ഉയർന്ന ലെവലില്‍ ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയെന്നും ഇതിന്റെ സ്വാധീനത്തില്‍ വടക്കൻ ബംഗാള്‍ ഉള്‍ക്കടലിനും മധ്യ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി പുതിയ ന്യുനമർദ്ദം രൂപപ്പെടുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്ന് കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.



