
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസമായി പൊതുവേ മഴ കുറഞ്ഞുനില്‍ക്കുകയാണ്.
പകല്‍ സമയങ്ങള്‍ കഠിനമായ ചൂടാണ് പല ജില്ലകളിലും അനുഭവപ്പെടുന്നത്.
എന്നാല്‍ മഴ പൂർണമായും മാറിയിട്ടില്ല എന്നതാണ് കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.
ഇന്നും സംസ്ഥാനത്തെ ചില ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്.
കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ അറിയിപ്പ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പുകളൊന്നും നല്‍കിയിട്ടില്ല. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് മുതല്‍ 18 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.