ഒൻപത് ദിവസം മുന്നേയെത്തിയ കാലവര്‍ഷം ഇക്കുറി കലിതുള്ളുമോ? കാലവർഷം ആൻഡമാൻ കടലിലെത്തിയതിന്‍റെ പ്രഭാവത്തില്‍ കേരളത്തിലും മഴ ശക്തമാകുന്നു; നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്

Spread the love

തിരുവനന്തപുരം: കാലവർഷം ആൻഡമാൻ കടലിലെത്തിയതിന്‍റെ പ്രഭാവത്തില്‍ കേരളത്തിലും മഴ ശക്തമാകുന്നു.

ഇന്ന് തിരുവനന്തപുരമടക്കമുള്ള 4 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം ആന്‍ഡമാൻ കടലില്‍ കാലവര്‍ഷം ഇക്കുറി എത്തിയത് പതിവിലും നേരത്തെയാണ്. കൃത്യമായി പറഞ്ഞാല്‍ 9 ദിവസം മുന്നെയാണ് കാലവർഷം ആൻഡമാനിലെത്തിയത്. സാധാരണ ഗതിയില്‍ മെയ് 22 നാണ് കാലവർഷം ആൻഡമാനില്‍ എത്തേണ്ടത്. ഇക്കുറി നേരത്തെ എത്തിയതോടെ കേരളത്തിലെയും സാഹചര്യം മാറുകയാണ്. ആൻഡമാനില്‍ നിന്ന് കാലവർഷം കേരളത്തിലെത്താൻ എത്ര ദിവസം വേണ്ടിവരുമെന്ന ചോദ്യമാണ് പലരും ഉന്നയിക്കുന്നത്.

സാധാരണ ഗതിയില്‍ ആൻഡമാനില്‍ നിന്ന് 10 ദിവസം കൊണ്ടാണ് കേരളത്തിലെത്തുക. എന്നാല്‍ എപ്പോഴും അങ്ങനെതന്നെയാകണമെന്നില്ലെന്നാണ് കാലാവസ്ഥ വിദഗ്ദർ പറയുന്നത്.