
കോട്ടയം: രാവിലെയും രാത്രിയും കൊടും തണുപ്പ്. പകൽ രാജ്യത്തെ ഏറ്റവും ഉയർന്ന ചൂട്. അത്യപൂർവ കാലാവസ്ഥാ പ്രതിഭാസത്തിൽ കോട്ടയം.
തുടർച്ചയായ 6 ദിവസം രാജ്യത്തെ ഏറ്റവും ഉയർന്ന പകൽച്ചൂട് അനുഭവിച്ചതിന് ശേഷം കോട്ടയം ഇന്നലെ ആ ബാറ്റൺ പുനലൂരിന് കൈമാറി. 34.5 ഡിഗ്രി സെൽഷ്യസാണ് വടവാതൂരിലെ ഓട്ടമാറ്റിക് വെതർ സ്റ്റേഷനിൽ ഇന്നലെ ഉച്ചയ്ക്ക് രേഖപ്പെടുത്തിയത്.
20– 22 ഡിഗ്രി സെൽഷ്യസിലേക്ക് പുലർച്ചെ താഴുന്ന താപനില സൂര്യനുദിച്ച് കഴിയുമ്പോൾ കൂടിത്തുടങ്ങും. 7– 8 മണിക്കൂറുകൾക്കുള്ളിൽ 15 ഡിഗ്രി സെൽഷ്യസിൽ അധികം ചൂട് കൂടി 35 ഡിഗ്രിയിയിലെത്തി ജില്ലയെ പൊള്ളിക്കും.
രാത്രിയാകുന്നതോടെ ഇത് കുത്തനെ കുറയും.
താപനിലയിലെ കയറ്റിറക്കങ്ങൾക്ക് പ്രകൃതി പ്രതിഭാസങ്ങളൊന്നും കാരണമാകുന്നില്ലെന്നും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാകാം കാരണമെന്നും കാലാവസ്ഥ വിദഗ്ദ്ധർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


