സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; കടലിൽ പോകുന്നതിന് മത്സ്യത്തൊഴിലാളികൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പ് ഇല്ല. കടലിൽ പോകുന്നതിന് മത്സ്യത്തൊഴിലാളികൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു.

ഇന്നലെ തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകൾ ഒഴികെ മറ്റ് ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിരുന്നു. പത്ത് ജില്ലകളിലും യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരുന്നത്. ഞായറാഴ്ച തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാലവർഷം അടുത്ത രണ്ട് ദിവസത്തിനുള്ളിൽ കേരളത്തിൽ എത്തിച്ചേരുമെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ നിലവിലെ വിലയിരുത്തൽ. കാലവർഷം എത്തുമെങ്കിലും ആദ്യ പാദത്തിൽ താരതമ്യേന മഴകുറവായിരിക്കുമെന്നാണ് പ്രവചനം.